Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ഐപിഎല്‍ ചരിത്രത്തിനിടെയില്‍ തന്നെ അതിശയിപ്പിച്ച ഇന്നിങ്‌സിനെക്കുറിച്ച് സച്ചിന്‍

$
0
0

പത്ത് വര്‍ഷമായ ഐപിഎല്‍ ചരിത്രത്തിലേക്ക് നീങ്ങുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അതിശയിപ്പിച്ച ഇന്നിങ്‌സ് പിറന്നത് ഇന്നലെയാണ്. ട്വിറ്ററിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

മൂന്ന് റണ്‍സകലെ സെഞ്ചുറി നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഋഷഭ് പന്ത്. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലാണ് ഋഷഭ് പന്ത് നിറഞ്ഞാടിയത്. ഉയരക്കുറവ് മറികടന്നാണ് ഋഷഭ് അടിച്ചു തകര്‍ത്തത്. 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്‌സറും പറത്തി 97 റണ്‍സെടുത്താണ് റിഷഭ് പുറത്തായത്.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIPL%2Fposts%2F10154596137688634&amp;width=500″ width=”500″ height=”476″ frameborder=”0″ scrolling=”no”></iframe>
ഇതിന് പിന്നാലെയാണ് ഇതിഹാസം തന്നെ ഈ യുവതാരത്തെ പ്രശംസ കൊണ്ടു മൂടിയത്. ഐപിഎല്ലില്‍ താന്‍ കണ്ടവയില്‍ മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ഋഷഭിന്റെ ബാറ്റില്‍ നിന്ന് പിറന്നതെന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

സച്ചിനെക്കൂടാതെ വീരേന്ദര്‍ സേവാഗ്, സൗരവ് ഗാംഗുലി, രോഹിത് ശര്‍മ്മ, ഡെയല്‍ സ്‌റ്റെയ്ന്‍, ഹര്‍ഷ ഭോഗ്‌ലെ, ജോസ് ബട്‌ലര്‍ എന്നിവരും അഭിനന്ദനങ്ങളുമായെത്തിയത്. നന്നായി ബാറ്റു ചെയ്യുന്നതിനൊപ്പം ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് ഋഷഭ് എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.

The post ഐപിഎല്‍ ചരിത്രത്തിനിടെയില്‍ തന്നെ അതിശയിപ്പിച്ച ഇന്നിങ്‌സിനെക്കുറിച്ച് സച്ചിന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles