ആകാശച്ചുഴിയില്‍പ്പെട്ട് ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ 25 വിമാന യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ബാങ്കോക്കില്‍ വിമാനമിറങ്ങും മുമ്പാണ് സംഭവം.പതിനഞ്ച് റഷ്യക്കാരും രണ്ട് തായ്‌ലന്റ് സ്വദേശികളുമുള്‍പ്പെടെ 25 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനത്തിലാകെ 313 യാത്രക്കാരാണുണ്ടായിരുന്നത്. ‘അപകടത്തില്‍പ്പെട്ട് പലര്‍ക്കും ഒടിവും ചതവുമുണ്ടായിട്ടുണ്ട്.
എയറോഫ്‌ളോറ്റ് എസ് യു 270 വിമാനം ലാന്‍ഡിംഗിന് മുമ്പായി ഏകദേശം 40 മിനിറ്റോളംആകാശച്ചുഴിയില്‍പ്പെട്ടതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. മേഘങ്ങളൊന്നുമില്ലാതിരുന്ന തെളിഞ്ഞ ആകാശത്ത് അപ്രതീക്ഷിതമായാണ് ചുഴി രൂപപ്പെട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു
The post ഭയക്കണം വിമാന യാത്ര ?ആകാശച്ചുഴിയില്‍പ്പെട്ട് 25 വിമാന യാത്രക്കാര്‍ക്ക് പരിക്കേറ്റു appeared first on Daily Indian Herald.