സ്‌പെഷ്യൽ ഡെസ്‌ക്
ലണ്ടൻ: സ്‌കൂൾ അധികൃതരുടെ അനുവാദമില്ലാതെ മകനെ വിനോദയാത്രയ്ക്കു കൊണ്ടു പോയ അച്ഛൻ 60 പൗണ്ട് പിഴ അടയ്ക്കണമെന്നു സ്‌കൂൾ അധികൃതരുടെ നിർദേശം. സിറ്റി കൗണ്ടിലിന്റെ നിർദേശത്തിൽ ക്ഷുഭിതനായ അച്ഛൻ ബാഗ് നിറയെ ചെമ്പുമായി സിവിക് സെന്ററിലെത്തി പിഴ അടച്ചു.
സ്വാൻസെയാ സിറ്റിയിൽ നിന്നുള്ള 49 കാരനായ പാഡി ഫോബ്‌സ് എന്ന അച്ഛനാണ് കഥാനായകൻ. തന്റെ ആറുവയസുകാരനായ മകനുമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്രയ്ക്കായി പാഡി കഴിഞ്ഞ ഫെബ്രുവരിയിൽ ഈജിപ്റ്റിലേയ്ക്കു പോയിരുന്നു. വിനോദയാത്രയ്ക്കായാണ് അച്ഛനും മകനും ഈജിപ്റ്റിലേയ്ക്കു പോയത്. ഗൈവേസോറി പ്രൈമറി സ്‌കൂൾ വിദ്യാർഥിയായ മകന്റെ പ്രഥമാധ്യാപികയുടെ അനുവാദമില്ലാതെയാണ് അച്ഛൻ മകനെയുമായി ടൂർ പോയത്. ഇതിൽ ക്ഷുഭിതയായ അധ്യാപിക അച്ഛനെതിരെ സിവിക് സെന്ററിൽ പരാതി നൽകുകയായിരുന്നു.
അച്ഛനും മകനും ഈജിപ്റ്റിൽ നിന്നു മടങ്ങിയെത്തിയപ്പോഴേയ്ക്കും സിവിക് സെന്ററിൽ നിന്നുള്ള പിഴ അടയ്ക്കാനുള്ള നോട്ടീസ് ഈ കുടുംബത്തിനു ലഭിച്ചിരുന്നു. 60 പൗണ്ട് പിഴയായി സ്‌കൂളിൽ അടയ്ക്കണമെന്ന നിർദേശമാണ് കുടുംബത്തിനു ലഭിച്ചത്. എന്നാൽ, പിഴ അടയ്ക്കാൻ തയ്യാറാകാതിരുന്ന കുട്ടിയുടെ പിതാവ് പാഡി ഒരു ബാഗ് നിറച്ച് ചെമ്പുമായാണ് എത്തിയത്. ചെമ്പ് തുട്ടുകൾ നൽകിയാണ് സ്‌കൂളിൽ പിഴ ഈടാക്കിയത്. ഒരു ബക്കറ്റ് നിറയെ ചെമ്പ് സ്‌കൂളിന്റെ ക്യാഷ് കൗണ്ടറിൽ എത്തി തള്ളി. 20 പൗണ്ട് വരെയുള്ള തുകകൾക്കു മാത്രമാണ് ചെമ്പ് തുട്ടുകൾ ഉപയോഗിക്കുന്നത്. ഇത് മറികടന്നാണ് 60 പൗണ്ട് തുക അടയ്ക്കാൻ ബക്കറ്റ് നിറയെ ചെമ്പ് തുട്ടുകളുമായി എത്തിയത്.
The post മകനെ വിനോദയാത്രയ്ക്കു കൊണ്ടു പോയി: അച്ഛൻ പിഴ അടയ്ക്കണമെന്നു സിറ്റി കൗൺസിൽ; പണത്തിനു പകരം ചെമ്പ് നൽകി അച്ഛന്റെ പ്രതികാരം appeared first on Daily Indian Herald.