സിനിമാ ഡെസ്‌ക്
മുംബൈ: സിനിമാ താരമായാലും, എത്ര പ്രശ്‌സ്തയായാലും ലൈംഗികമായ ആക്രമണം എപ്പോഴുമുണ്ടാകാമെന്നു സൂചിപ്പിക്കുന്നതാണ് പ്രശസ്ത നടി സ്വരഭാസ്‌കറിന്റെ പ്രതികരണം. തനിക്കു നേരെ രണ്ടിടത്തു വച്ചുണ്ടായ ലൈംഗിക അതിക്രമത്തിന്റെ കഥകളാണ് കഴിഞ്ഞ ദിവസം സ്വര വെളിപ്പെടുത്തിയത്. വിമാനത്താവളത്തിൽ വച്ച് യുവാവ് കടന്നു പിടിച്ചപ്പോൾ, ട്രെയിനുള്ളിൽ വച്ച് മറ്റൊരാൾ ലൈംഗിക അവയവം പരസ്യമായി പ്രദർശിപ്പിക്കുകയായിരുന്നു. ഒരു സംഭവം നടക്കുമ്പോൾ തനിക്കൊപ്പം സൽമാൻ ഖാനും ഉണ്ടായിരുന്നെന്ന് സ്വര ഒരു അഭിമുഖത്തിൽ പറഞ്ഞു.
സൽമാൻ ഖാന്റെ പ്രേം രത്തൻ ധൻ പായോ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുമ്പോഴാണ് ഒരു സംഭവം. രാജ്കോട്ട് വിമാനത്താവളത്തിൽ വച്ചു ഒരാൾ തന്നെ കടന്നു പിടിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. സൽമാനെ കാണാനായി നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. സൽമാനെ കണ്ടപ്പോൾ എല്ലാവരും ഓടി അടുത്തേക്ക് വന്നു. ഇതിനിടയിലാണ് ഒരാൾ തന്നെ കയറി പിടിച്ചതെന്ന് സ്വര പറയുന്നു.
മറ്റൊരു സംഭവം ട്രെയിനിൽ മുംബൈലേയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു. ഫസ്റ്റ് ക്ലാസ് കംപാർട്ടുമെന്റിലായിരുന്നു ഞാൻ കയറിയത്. ഉച്ചസമയമാണ്, യാത്രക്കാർ കുറവായിരുന്നു. പെട്ടെന്നാണ് മദ്യലഹരിയിൽ ഒരാൾ കംപാർട്ട്മെന്റിലേക്കു കയറി വന്ന് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചത്. അപ്രതിക്ഷിതമായ ഈ കാഴ്ച ശരിക്കും ഞെട്ടി. എന്താണു സംഭവിക്കുന്നത് എന്നു വ്യക്തമാകാൻ കുറച്ചു സമയം എടുത്തു. പെട്ടെന്നു കൈയിൽ ഉണ്ടായിരുന്ന കുട ഉപയോഗിച്ച് അയാളെ അടിച്ചു. ഒപ്പം അയാളുടെ ഷർട്ടിന്റെ കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയാൽ അയാൾ രക്ഷപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ എന്റെ കൈ തട്ടിമാറ്റി അയാൾ ചാടി രക്ഷപ്പെടുകയായിരുന്നു. സ്വര പറയുന്നു.
ദില്ലി, ചെന്നൈ നഗരങ്ങൽ വച്ചും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്വര പറഞ്ഞു. എല്ലാ തവണയും താൻ പ്രതികരിച്ചിട്ടുണ്ടെന്നും ചിലരെ തല്ലിയിട്ടുണ്ടെന്നും സ്വര തുറന്നുപറഞ്ഞു.
The post അയാൾ എന്നെ കടന്നു പിടിച്ചു; സ്വകാര്യ ഭാഗം പുറത്തെടുത്തു കാണിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രിയ താരം appeared first on Daily Indian Herald.