വലിയ താരങ്ങള്‍ വരെ മോഹന്‍ലാലിന്റെ ആരാധകരാണെന്ന് തെളിയിക്കുന്ന സംഭവമാണ് അച്ചായന്‍സ് സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് സമയത്ത് നടന്നത് . ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്.മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തെ നെഞ്ചില്‍ കൊണ്ടു നടക്കുന്നത് സാദാ ആരാധകര്‍ മാത്രമല്ല എന്നു തെളിയിക്കുന്ന സംഭവം .
ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം. ഇതിനായി നടിമാരെല്ലാം ഒത്തുകൂടി. ഫ്‌ളെയിംഗ് കിസ് കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
എല്ലാവരും ഒരേ സമയം ഒന്നിച്ച് ലാലേട്ടാ എന്നുവിളിച്ച് ഫ്െളയിംഗ് കിസ് കൊടുക്കുകയും ചെയ്തു. ലാല്‍ ചെറുനാണത്തോടെ സ്‌റ്റേജില്‍ നില്‍ക്കുകയാണ്. ഉമ്മ വച്ച നിമിഷമാണ് ജയറാമിന്റെ മാസ് ഡയലോഗ് വരുന്നത്. ആരോടാണു കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂട മക്കളെ എന്ന്. എന്തായാലും സംഭവം പൊട്ടിച്ചിരിക്കുള്ള അവസരമായി.
The post മോഹന്‍ലാലിനെ ചുംബിച്ചു താരസുന്ദരികള്‍… appeared first on Daily Indian Herald.