Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20624

സമരപ്പന്തല്‍ പൊളിക്കാന്‍ സിപിഎം ശ്രമം, മൂന്നാറില്‍ സംഘര്‍ഷം.പ്രശ്നങ്ങള്‍ക്കു കാരണം സിപിഎമ്മെന്ന് ഗോമതി…

$
0
0

മൂന്നാര്‍ :മണിക്കെതിരെ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരപ്പന്തലില്‍ സംഘര്‍ഷം.സമരപ്പന്തല്‍ പൊളിക്കാന്‍ ചിലര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആരോപിച്ചു. പ്രാദേശിക വാദം ഉയര്‍ത്തിയാണ് സമരം പൊളിക്കാന്‍ ആളുകള്‍ എത്തിയത്. സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം. സീസണ്‍ സമയത്ത് മൂന്നാറിനെ തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. പെമ്പിളൈ ഒരുമൈ – ആംആദ്മി പാര്‍ട്ടി ഭിന്നത പുറത്തുവന്നതിനു പിന്നാലെയാണു സംഭവം. ഇതു മുതലെടുക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് .20ല്‍ ഏറെ വരുന്ന സംഘമാണു ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനെത്തിയത്. ഓട്ടോ സ്റ്റാന്‍ഡാണെന്നും ഇവിടെ പന്തല്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും പറഞ്ഞാണു സിപിഎം പ്രവര്‍ത്തകര്‍ പന്തല്‍ പൊളിച്ചു മാറ്റാന്‍ ശ്രമിച്ചത്. പന്തലിനു പിന്നിലുള്ള ഫ്ലെക്സ് ബോര്‍ഡുകളും പ്രവര്‍ത്തകര്‍ പൊളിച്ചു മാറ്റി.pempilai 20 പ്രവര്‍ത്തകരെ സ്ഥലത്തു നിന്നു പൊലീസ് നീക്കം ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിനൊപ്പം മൂന്നാറിലെ ഏതാനും വ്യാപാരികളും ഉള്‍പ്പെട്ടിരുന്നു. വളരെപ്പെട്ടെന്നുണ്ടായ സംഘര്‍ഷം പൊലീസിനും ആദ്യം നിയന്ത്രിക്കാനായില്ല. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തി. സംഘര്‍ഷം നിയന്ത്രണ വിധേയമെന്നു പൊലീസ് അറിയിച്ചു. പെമ്പിളൈ ഒരുമൈ സമരപ്പന്തലിലിരുന്ന രണ്ടു ആം ആദ്മി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. കസേര കൊണ്ടും കൈ കൊണ്ടും മര്‍ദിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
അതേസമയം പന്തലില്‍ അക്രമമുണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകരാണ് എന്നാരോപിച്ച് ഗോമതി രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി തങ്ങളുടെ കൂടെയുണ്ടാവുമെന്നും അവരുടെ പിന്തുണ തങ്ങള്‍ക്കാവശ്യമുണ്ടെന്നും വ്യക്തമാക്കിയ ഗോമതി ആം ആദ്മി നിരാഹാരം കിടക്കില്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അറിയിച്ചു. മൂന്നാറിലെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്കറിയാം പുറത്തുനിന്ന് ആരും അതന്വേഷിക്കേണ്ടതില്ല എന്നും മറ്റും സംഘര്‍ഷമുണ്ടാക്കിയവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.munnar-sangarshamആം ആദ്മി പ്രവര്‍ത്തകരാണ് എത്തിയത് എന്ന രീതിയിലായിരുന്നു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പന്തലിലെത്തിയത്. എന്നാല്‍ അവരെല്ലാം സിപിഎം കാരാണെന്ന് ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞ് ഗോമതി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയായിരുന്നു.അതേസമയം, സമരപ്പന്തലില്‍ പെമ്പിളൈ ഒരുമൈയും എഎപിയും തമ്മില്‍ ഭിന്നത ഉടലെടുത്തു. ആംആദ്മി പാര്‍ട്ടി സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു സമര നേതാവ് ഗോമതി ആരോപിച്ചു. എഎപി നിരാഹാരം ഇരിക്കേണ്ട. അവരുടെ പിന്തുണ മാത്രം മതിയെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു. പെമ്പിളൈ ഒരുമൈയ്ക്കൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന എഎപി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നു മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇതിനുപിന്നാലെ എഎപി സംസ്ഥാന വനിതാ കണ്‍വീനര്‍ റാണി ആന്റോ നിരാഹാരം ആരംഭിച്ചു.മന്ത്രി മണി മൂന്നാറിലെത്തി തൊഴിലാളികളോടു മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകർ. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്.

The post സമരപ്പന്തല്‍ പൊളിക്കാന്‍ സിപിഎം ശ്രമം, മൂന്നാറില്‍ സംഘര്‍ഷം.പ്രശ്നങ്ങള്‍ക്കു കാരണം സിപിഎമ്മെന്ന് ഗോമതി… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20624

Trending Articles