Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

വനവാസികള്‍ക്ക് വേണ്ടി ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് കെ. ജി. മാരാര്‍ –കുമ്മനം

$
0
0

കമ്മ്യൂണിസ്റ്റുകളും വനവാസി പ്രസ്ഥനങ്ങളുമൊക്കെ അവകാശ സമരങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനു വളരെ മുന്‍പ് തന്നെ വനവാസി സഹോദരങ്ങള്‍ക്ക് അവര്‍ അവകാശപ്പെട്ട ഭൂമി ലഭിക്കാന്‍ വേണ്ടി ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവായിരുന്നു കെ. ജി. മാരാര്‍ജി എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളെ സത്യസന്ധമായും വസ്തുനിഷ്ഠമായും ശത്രുക്കള്‍ക്ക് പോലും സ്വീകാര്യമായ രീതിയില്‍ അപഗ്രഥിച്ച് ജനങ്ങളുടെ മുന്നില്‍ വിശദികരിക്കുന്ന നേതാവായിരുന്നു മാരാര്‍ജി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാരാര്‍ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കുമ്മനം.kr

മാരാര്‍ജി നേതൃത്വം വഹിച്ചിരുന്ന കാലം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ പാര്‍ട്ടി നേടാന്‍ പോകുന്ന ഉയരങ്ങളെ കുറിച്ച് സ്വപ്നം കാണുന്ന കാലമായിരുന്നു. അന്ന് കണ്ട സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമായികൊണ്ടിരിക്കുകയാണു. അന്നത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പാര്‍ട്ടിക്ക് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രച്ഛോധനം നല്‍കുകയാണെന്നും കുമ്മനം പറഞ്ഞു. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ഒ രാജഗോപാല്‍ എംഎല്‍എ, കെ. രാമന്‍ പിള്ള, ജെ. ആര്‍. പത്മകുമാര്‍, പി. അശോക് കുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാപ്പനംകോട് സജി സ്വാഗതവും ബിജു ബി നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രാജാജി നഗര്‍ കോളനിയിലെ അന്തേവാസിയായ ചന്ദ്രികയില്‍ നിന്നു തുക സ്വീകരിച്ചു കൊണ്ട് കുമ്മനം രാജശേഖരന്‍ സംസ്ഥാന തല ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയുതു.

The post വനവാസികള്‍ക്ക് വേണ്ടി ആദ്യമായി പ്രക്ഷോഭം സംഘടിപ്പിച്ചത് കെ. ജി. മാരാര്‍ – കുമ്മനം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles