നിക്കോണ്‍ D3300 ബോഡിയും AF-P 18-55mm VR കിറ്റ് ലെന്‍സും, നിക്കോണ്‍ AF-P DX NIKKOR 70 – 300 mm f/4.5 – 6.3G ED VR ലെന്‍സും ഉള്‍ക്കൊള്ളുന്ന പാക്കിന് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില 30,337 രൂപ മാത്രം! അടുത്തു പരിശോധിച്ചാല്‍ വീണ്ടും കൂടുതല്‍ താത്പര്യം ജനിപ്പിക്കുന്നതാണ് ഈ ഡീല്‍. നിക്കോണ്‍ AF-P DX NIKKOR 70 – 300 mm f/4.5 – 6.3G ED VR ലെന്‍സ് മാത്രമായി വാങ്ങുകയാണെങ്കില്‍ എംആര്‍പി 24,950 രൂപയാണ്! (എന്നാല്‍, നിക്കോണ്‍ DX സിസ്റ്റത്തിനു പറ്റിയ എറ്റവും നല്ല 300mm വരെ എത്തുന്ന സൂം ലെന്‍സുകളില്‍ ഒന്നായി വിലയിരുത്തപ്പെട്ട ഈ ലെന്‍സിന് മാത്രം ഡിസ്‌കൗണ്ട് കഴിഞ്ഞ് ഫ്‌ളിപ്കാര്‍ട്ടിലെ വില 13,899 രൂപയാണ്.)
വിലക്കുറവിന്റെ രഹസ്യം നിക്കോണ്‍ ഇന്ത്യ തന്നെ നല്‍കുന്ന ഡീലാണ്. മേല്‍പ്പറഞ്ഞ രണ്ടു ലെന്‍സുകള്‍ക്കൊപ്പം D3300 വാങ്ങുമ്പോള്‍ കമ്പനി നിശ്ചയിച്ചിരിക്കുന്ന എംആര്‍പി 40,450 രൂപയാണ്. എന്നാല്‍, വീണ്ടും പതിനായിരം രൂപയോളം താഴ്ത്തിയാണ് ഈ കിറ്റ് ഇപ്പോള്‍ ഫളിപ്കാര്‍ട്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നതു കൊണ്ട് ലാഭമുള്ള ഡീലാണെന്നു കാണാം. 2014ല്‍ പുറത്തിറക്കിയ ബോഡിയാണ് 24.2 MP സെന്‍സറുള്ള D3300. 2016ല്‍ D3400 പുറത്തിറക്കിയെങ്കിലും തുടക്കക്കാര്‍ക്ക് D3300 ഇന്നും പരിഗണിക്കാവുന്ന ബോഡിയാണ്. DX നിക്കോണിന്റെ പുതിയ AF-P ലെന്‍സുകള്‍ ഉപയോഗിക്കാമെന്ന നേട്ടവുമുണ്ട്. ( നിക്കോണ്‍ D7000, D3200 തുടങ്ങിയ പഴയ ബോഡികളില്‍ ഈ ലെന്‍സുകള്‍ ഉപയോഗിക്കാനാവില്ല.)
ഇനി D3300യും കിറ്റ് ലെന്‍സും മാത്രം മതിയെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടിലെ വില 23,999 രൂപയാണ്. സിഗ്മ 70 – 300 mm F4-5.6 DG ലെന്‍സിനൊപ്പമാണെങ്കില്‍ വില 29,950 രൂപയാണ്. ഇതും നല്ല ഡീലാണ്. (പക്ഷേ സിഗ്മാ ലെന്‍സിനേക്കാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന നിക്കോണ്‍ പരിഗണിക്കുന്നതാണ് ഉചിതം.)
നിക്കോണ്‍ D3300യും കിറ്റ് ലെന്‍സും മാത്രം മതിയെങ്കില്‍ മറ്റൊരു സാധ്യത നോക്കൂ: നിലവില്‍ AF-P ലെന്‍സുപയോഗിക്കാവുന്ന നിക്കോണ്‍ DX ക്യാമറ കൈവശമുള്ള സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും AF-P DX NIKKOR 70 – 300 mm f/4.5 – 6.3G ED VR വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം പറഞ്ഞ കിറ്റ് വാങ്ങുക. D3300യും കിറ്റ് ലെന്‍സും കൂടെ 20,000 രൂപയില്‍ താഴെ കിട്ടും!..ക്യാനന്‍ കമ്പനിയോടാണ് താത്പര്യമെങ്കില്‍, നിക്കോണ്‍ D3300 യുടെ എതിരാളിയായ ക്യാനന്‍ 1300D ഇപ്പോള്‍ 21,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും. ഡീലുകള്‍ എന്ന് അവസാനിക്കുമെന്ന് അറിയില്ല.
The post ആദ്യ DSLR വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുഗ്രന്‍ ഡീൽ appeared first on Daily Indian Herald.