സെക്‌സിന് വിസമ്മതിച്ച വിധവയുടെ സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി തിരുകി കയറ്റി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ലതേഹാര്‍ ജില്ലയിലാണ് സംഭവം.
മകള്‍ക്കൊപ്പം താമസിയ്ക്കുകയായിരുന്ന വിധവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയല്‍വാസിയായ സുദര്‍ശന്‍ ഠാക്കൂര്‍ എന്ന യുവാവ് വിധവയെ ആക്രമിച്ചത്. രാത്രി വീട്ടില്‍ കയറി വന്ന സുദര്‍ശന്‍ വിധവയോട് സെക്‌സിന് തയ്യാറാവണം എന്ന് ആവശ്യപ്പെട്ട്. എന്നാല്‍ യുവതി ഇത് എതിര്‍ത്തു. തുടര്‍ന്നാണ് യുവതിയെ മര്‍ദ്ദിയ്ക്കുകയും സ്വകാര്യ ഭാഗത്ത് ബിയര്‍ ബോട്ടില്‍ തിരുകി കയറ്റുകയും ചെയ്തു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടി എത്തുകയായിരുന്നു. അപ്പോഴേക്കും സുദര്‍ശന്‍ ഓടി രക്ഷപ്പെട്ടിരുന്നു.സുദര്‍ശനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇയാളുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞ് പോയത്.
The post സെക്‌സിന് വിസമ്മതിച്ച വിധവയോട് അയല്‍വാസി ചെയ്ത കണ്ണില്ലാത്ത ക്രൂരത appeared first on Daily Indian Herald.