Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സെക്‌സിനിടെ മാറിടങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത് ?സെക്​സിലെ നാലു ഘട്ടങ്ങളറിയാമോ ?

$
0
0

ഇതു നാണിക്കേണ്ടതല്ല .അറിവാണ് …അറിയാനുള്ളത് അറിഞ്ഞിരിക്കണം .ആസ്വാദ്യകരമായ സെക്‌സ് ശരീരത്തിന്റെ ആ ഒരു പ്രത്യേകഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുളളതല്ല. ശരീരത്തിലെ ഓരോ അണുവിലും അത് ചലനങ്ങള്‍ ഉണ്ടാക്കും. ഒരു വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സെക്‌സിനുളള പങ്ക് ചെറുതല്ല. ലൈംഗിക ഉദ്ദീപനത്തോട് പ്രതികരിക്കുന്നതും അതേതുടര്‍ന്നുളള മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതും സ്ത്രീയുടെ ജനനേന്ദ്രിയ ഭഗങ്ങള്‍ മാത്രമല്ല. വേഴ്ചയിലേര്‍പ്പെടുമ്പോള്‍ സ്ത്രീകളിലുണ്ടാകുന്ന അധിക രക്ത പ്രവാഹം ശരീരത്തിന്റെ ഏറ്റവും മുകളിലുളള രോമകൂപങ്ങള്‍ക്കുവരെ സെക്‌സിന്റെ ഉഷ്മളത പകരും.sex-3

സെക്‌സിനോട് പ്രതികരിക്കുന്ന ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ് സ്ത്രീയുടെ സ്തനങ്ങള്‍.അതുകൊണ്ടുതന്നെ ലൈംഗീക ഉത്തേജനം സ്തനങ്ങളിലും ഉണ്ടാകുമെന്നതില്‍ അതിശയോക്തിയില്ല. ആ സമയത്ത് മാറിടങ്ങളെ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും അവ പ്രതികരിക്കുകയും അവയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. (എന്നാലും അനാവൃതമാക്കപ്പെട്ട സ്ത്രീയുടെ മാറിടങ്ങളെ ആര്‍ക്കാണ് തീര്‍ത്തും അവഗണിക്കാനാവുന്നത്!…sexlife

വികാരവതിയാകുന്ന സ്ത്രീയുടെ മുലക്കണ്ണില്‍ അതിന്റെ തുടിപ്പു കാണാം. ഓരോ ചലനങ്ങളിലും ഭാവങ്ങളിലും പൂര്‍ണ്ണതയിലെത്താനുളള വെമ്പല്‍ സ്പര്‍ശിച്ചറിയാം. പുരുഷനില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ രതിപൂര്‍വ ലീലകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. സ്തനങ്ങളെ ഉത്തേജിതമാക്കുന്നതിലുടെ അവളെ സെക്‌സിലേക്ക് നയിക്കാന്‍ കഴിയും. മുലക്കണ്ണുകളും ചുറ്റുമുളള ഏരിയോളയും ഒരുപോലെ സംവേദനക്ഷമമാകും.

ലൈംഗീക വേഴ്ചയ്ക്കിടെ ശരീരം നാലു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എക്‌സൈറ്റ്‌മെന്റ്, പ്ലാറ്റോ, ഓര്‍ഗാസം, റെസലൂഷന്‍ എന്നിവയാണ് ആ നാലൂ ഘട്ടങ്ങള്‍. രതി മൂര്‍ച്ഛയിലെത്തുന്നതിനു തൊട്ടുമുന്‍പുളള ഘട്ടമാണ് പ്ലാറ്റോ. രതിമൂര്‍ച്ഛയിലെത്തുന്ന ഓര്‍ഗാസവും വിശ്രമാവസ്ഥയായ സൈല്യൂഷനുമാണ് ആടുത്തഘട്ടങ്ങള്‍. സ്ത്രീ-പുരുഷന്മാരില്‍ ഹൃദയമിടിപ്പിന്റെ വേഗതയും ശ്വാസോച്ച്വാസത്തിന്റെ വേഗതയും വര്‍ദ്ധിക്കുകയും ലൈംഗീകാവയവങ്ങളില്‍ പേശീചലനം വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്ന ഘട്ടമാണിത്.sex14
ലൈംഗീക ഉത്തേജന വേളയില്‍ സ്ത്രീ ജനനേന്ദ്രിയത്തിന് അതിന്റെ സാധാരണ സ്ഥിതിയില്‍ നിന്നും അധികം വലിപ്പം കൂടാറുണ്ട്. ഈ അവസ്ഥയില്‍ സ്തനങ്ങള്‍ സാധാരണയുളളതിനേക്കാള്‍ 20 മുതല്‍ 25 ശതമാനത്തോളം വലിപ്പം വര്‍ദ്ധിക്കും. ആ വേളയില്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ചില സമയങ്ങളില്‍ സ്തനം അമിതമായി വികാസം പ്രാപിച്ചു കഴിയുമ്പോള്‍ മുലക്കണ്ണുകള്‍ എഴുന്നുനില്‍ക്കുന്നേയില്ല എന്ന തോന്നല്‍ ഉളവാക്കുന്ന സ്ഥിതിയിലെത്താറുണ്ട്. എന്നാല്‍ അതല്ല സത്യം. സ്ത്രീ വികാരവതിയായിരിക്കുന്ന സമയത്തോളം മുലക്കണ്ണുകള്‍ ഉദ്ദീപിക്കപ്പെട്ട സ്ഥിതിയില്‍ തന്നെ ആയിരിക്കും.
രതിമൂര്‍ച്ഛയിലെത്തുന്നതിനു മുമ്പ് സ്ത്രീയുടെ സ്തനങ്ങളിലെ അപ്പോക്രൈന്‍ ഗ്രന്ധികള്‍ ഉല്‍പാദിപ്പിക്കുന്ന ഫെറോമോണുകള്‍ എന്ന ഹോര്‍മോണ്‍ വിയര്‍പ്പുതുളളികളായി പുറത്തുവരും. ഇതിന്റെ സുഗന്ധം പ്രത്യേകിച്ച് തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പങ്കാളികളില്‍ അവരറിയാതെ ഇതിന്റെ സ്വാധീനം ഉണ്ടാക്കുകയും അവരെ രതിമൂര്‍ച്ഛയിലേക്കെത്തിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ മാറിടങ്ങളെ കൈകൊണ്ടോ നാവുകൊണ്ടോ ഉഴിയുമ്പോള്‍ മുലക്കണ്ണുകള്‍ വീണ്ടും ഉദ്ദീപിപ്പിക്കപ്പെടുകയും ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കാന്‍ തലച്ചോറിന് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.sexa
ഓക്ടോസിനെ പ്രണയഹോര്‍മോണ്‍ അഥവാ ലൗ ഹോര്‍മോണ്‍ എന്നാണ് പറയുന്നത്. ഈ ഹോര്‍മോണാണ് ആളുകളെ കൂടുതല്‍ പ്രണയാതുരമാക്കുന്നത്. ലൈംഗീക ബന്ധത്തിനിടെ ഇണകള്‍ക്കിടയില്‍ കൂടുതല്‍ വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ ഇടയാക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. റട്ട് ഗേഴ്‌സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട ഒരു പഠനഫലം പറയുന്നത്. മുലക്കണ്ണുകളും ക്ലീറ്റോറിസിയും തമ്മില്‍ ഒരു നാഡീബന്ധമുണ്ടെന്നാണ്. അതിനാല്‍ രതിമൂര്‍ച്ഛ ആര്‍ജ്ജിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ മുലക്കണ്ണുകളേയും ക്ലീറ്റോറിസിനേയും ഒരേ സമയം ഉദ്ദീപിപ്പിച്ചാല്‍ മതിയെന്നാണ്. മുലക്കണ്ണിനെ മാത്രം ഉദ്ദീപിപ്പിക്കുന്നതിനാല്‍ രതിമൂര്‍ച്ഛയിലെത്തുന്ന സ്ത്രീകളുമുണ്ട്.sex-4

രക്തക്കുഴലുകള്‍ വികസിക്കുന്നതിനാലും കൂടുതല്‍ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ സിരകളിലൂടെ സഞ്ചരിക്കുന്നതിനാലും സ്തനങ്ങളുടെ അടിഭാഗത്തും വശങ്ങളിലും നേരിയ പിങ്കുനിറം വ്യാപിക്കും. ഈ നിറം അടിവയറിന് മുകള്‍ഭാഗത്തിനും കഴുത്തിനും രക്തശോഭ നല്‍കും. സ്തനങ്ങളിലെ നീലഞരമ്പുകള്‍ വികസിക്കും. അസ്വാദ്യകരമായ ലൈംഗീക ബന്ധത്തിനുശേഷം ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും പ്രത്യേകിച്ച മാറിടങ്ങള്‍ക്ക് പുത്തനുണര്‍വ് ഉണ്ടാകും.

The post സെക്‌സിനിടെ മാറിടങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത് ?സെക്​സിലെ നാലു ഘട്ടങ്ങളറിയാമോ ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles