കൊച്ചി: ഭക്തിഗാനത്തെ അനുസ്മരിപ്പിക്കുന്ന ഗാനവും അതിനോടൊപ്പമുള്ള റോമയുടെ ഐറ്റംഡാന്‍സുമാണ് ട്രോള്‍ലോകത്തെ ഇപ്പോളത്തെ പ്രധാന ചര്‍ച്ച വിഷയം. ഏത് പാതിരാത്രിയിലും വീട്ടില്‍ നിന്ന് പോലും കാണാവുന്ന ഈ ഐറ്റംഗാനത്തെ ആഘോഷിക്കുകയാണ് ട്രോളന്മാര്‍. ശക്തമായ പരിഹാസമാണ് ഗാനത്തിന് ഏല്‍ക്കുന്നത്.പരിഹാസങ്ങളെക്കുറിച്ച് പ്രതികരിച്ച് ഗാനമാലപിച്ച സാക്ഷാല്‍ സിത്താര തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമാശ ആസ്വദിക്കുന്നുവെന്നാണ് സിത്താര പറയുന്നത്. താന്‍ ഇത് ഒരു ഐറ്റംഗാനത്തിനായുള്ള പാട്ടാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിത്താര പറയുന്നു. തന്നോടാരും ഒന്നും പറഞ്ഞില്ലെന്നും സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന നിലയില്‍ സിത്താര എഴുതുന്നു. പാടിക്കുമ്പോള്‍ ഒരു വാക്ക് പറയാമായിരുന്നുവെന്ന് ഗോപീസുന്ദറിനോട് സിത്താര പറയുന്നു. ഗോപിക്ക് ഇക്കാര്യം അറിയുമെന്ന് തനിക്ക് ഉറപ്പാണ്. ഗോപിയെ ഒന്ന് പുകഴ്ത്താനും സിത്താര തയ്യാറാകുന്നുണ്ട്. മികച്ച സംഗീതമാണ് പാട്ടിലെന്നും സിത്താര പറഞ്ഞുവെക്കുന്നു.
സംഗീത പരിപാടിക്കായി കുവൈറ്റിലുള്ള സിത്താരയും ഗോപീസുന്ദറും ഒന്നിച്ച് ട്രോളുകള്‍ ആസ്വദിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെ എന്ത് എന്നാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.ട്രോളന്മാരെ അഭിനന്ദിച്ചുകൊണ്ട് ഗോപീസുന്ദറും രംഗത്തെത്തിയിട്ടുണ്ട്. ഗോപീയുടെ ഫേസ്ബുക്ക് പോസ്റ്റ്അന്തരിച്ച ദീപന്‍ സംവിധാനം ചെയ്ത സത്യയിലെ പാട്ടുകള്‍ മുന്‍പ് തന്നെ നവമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. ഇന്നലെയാണ് ചിലങ്കകള്‍ തോല്‍ക്കും എന്ന് തുടങ്ങുന്ന ഐറ്റംഡാന്‍സ് യൂട്യൂബിലെത്തിയത്. ഞൊടിയിടയില്‍ പാട്ടും ഡാന്‍സും യൂട്യൂബിലെയും ഫേസ്ബുക്കിലെയും തരംഗമായി മാറുകയും ചെയ്തു. ഗോപീസുന്ദര്‍ ഈ ഐറ്റംഡാന്‍സിനായി ഒരുക്കിയ പാട്ട്, ഭക്തിഗാനങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വ്യാപകമായ പരിഹാസം ഉയര്‍ന്നിരിക്കുന്നത്. വിജനസുരഭീ പോലെ ആക്കാന്‍ ഇറങ്ങിയാണ് ഗോപിയേട്ടന്‍ ഇങ്ങനെ പെട്ടത് എന്നതാണ് ട്രോളന്മാരുടെ ആക്ഷേപം. ഫലമോ 300 ഓളംപേര്‍ വീഡിയോ യൂട്യൂബില്‍ ലൈക്ക് ചെയ്തപ്പോള്‍, 2500ലധികമാളുകള്‍ ഡിസ്ലൈക്ക് ചെയ്തിരിക്കുകയാണ്.
രണ്ട് ലക്ഷത്തോളമാളുകള്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞിട്ടുണ്ട്.ഗ്രാന്റ് മാസ്റ്റര്‍ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായി ഐറ്റംസോങ്ങുമായി എത്തിയ റോമയ്ക്കും പരിഹാസമാണ് ലഭിച്ചത്. ശാസ്ത്രീയനൃത്ത ചുവടുകളുമായെത്തിയ ആദ്യ ഐറ്റംഡാന്‍സെന്ന ബഹുമതിയാണ് റോമയുടെ നൃത്തത്തിന് ട്രോളന്മാര്‍ നല്‍കിയ ബഹുമതി. പാട്ടും ഡാന്‍സും തമ്മില്‍ ഒരു സാമ്യവുമില്ലെന്ന് പറയുന്നവരും കുറവല്ല. തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സത്യയുടെ പാട്ടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മുന്‍പ് സത്യയിലെ തന്നെ മറ്റൊരു പാട്ടും സമാനമായ ആക്ഷേപങ്ങള്‍ നേരിട്ടിരുന്നു. ജയറാമിനൊപ്പം ചുവടുവെച്ച പാര്‍വതി നമ്പ്യാര്‍ കാട്ടിക്കൂട്ടുന്നതെന്തെന്ന സംശയമാണ് പലരും അന്ന് പങ്കുവെച്ചത്.ഞാന്‍ നിന്നെ തേടിവരും എന്ന് തുടങ്ങുന്ന ആ ഗാനത്തിനും നെഗറ്റീവ് റിവ്യൂവിന്റെ ബഹളമായിരുന്നു. യൂട്യൂബില്‍ 900ഓളം ആളുകള്‍ ലൈക്ക് ചെയ്ത ആ വീഡിയോ, ഡിസ്ലൈക്ക് ചെയ്തത് 7500ലധികമാളുകളായിരുന്നു.എന്തായാലും മാസ്‌കൂളായി ജയറാമേട്ടനെത്തിയ സത്യ വീണ്ടും ട്രോള്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണ്
The post ഭക്തിഗാനത്തെ അനുസ്മരിപ്പിക്കുന്ന റോമയുടെ ഐറ്റംഡാന്‍സ് ഹിറ്റ് !.. ഒരു ഐറ്റംഗാനത്തിനായുള്ള പാട്ടാണ് താന്‍ പാടുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് സിത്താര; ഭക്തിഐറ്റംസോങ്. ആഘോഷമാക്കി സോഷ്യല്‍മീഡിയ appeared first on Daily Indian Herald.