Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യും..

$
0
0

തിരുവനന്തപുരം:മൂന്നാറിലേത് അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യുമെന്ന് വെളിപ്പെടുത്തല്‍ .ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍ ജീസസാണ് പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആ കുരിശ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങള്‍ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായ അത്ഭുത പ്രവര്‍ത്തികളും അവര്‍ വിശദീകരിക്കുന്നുണ്ട്. ദേവികുളം സബ്കളക്ടറും സംഘവും സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചാണ് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുന്നിന്‍ മുകളില്‍ ആരാണ് ഈ കുരിശ് സ്ഥാപിച്ചതെന്ന ചോദ്യം ഇതിന് മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

കുരിശിന്റെ ചരിത്രം...

പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്ന കുരിശിന്റെ ചരിത്രവും, അത്ഭുത പ്രവര്‍ത്തികളും ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നുണ്ട്. 50 വര്‍ഷത്തിലധികമായി കുരിശ് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം മരത്തിന്റെ കുരിശായിരുന്നു, പിന്നീട് അത് ദ്രവിച്ചപ്പോഴാണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്. തങ്ങള്‍ ഇവിടെ താമസിക്കാനെത്തിയത് മുതല്‍ കുരിശുണ്ടെന്നാണ് മരിയന്‍ സൂസേയും പറയുന്നത്.

കുരിശിനു ചുറ്റും അത്ഭുതം…

മൂന്നാറിലെ ഈ കുരിശ് അത്ഭുത കുരിശാണെന്നും പറയുന്നു. സൂര്യന്‍ ഈ കുരിശിന് മുകളില്‍ നൃത്തം ചെയ്യുമെന്നും, ഇടയ്ക്ക് സൂര്യന്‍ താഴേക്ക് പതിക്കുന്ന പോലെ തോന്നുമെന്നും ഫേസ്ബുക്കില്‍ നല്‍കിയ വീഡിയോയില്‍ പറയുന്നു. ആ സൂര്യന്‍ അതിവേഗം കറങ്ങും, കുരിശിന് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണത്രേ. നിരവധി ഭക്തരെത്തുന്നു… സൂര്യന്റെ സവിശേഷ പ്രകാശം ലഭിക്കുന്ന കുരിശിനടുത്തേക്ക് ഭക്തജന പ്രവാഹമാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെടുന്നു. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഭക്തര്‍ ഇവിടേക്കെത്തുന്നുണ്ടെന്നും സ്പിരിറ്റ് ിന്‍ ജീസസ് ഫേസ്ബുക്കില്‍ നല്‍കിയ വീഡിയോയില്‍ പറയുന്നുണ്ട്.munnar1

ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ല…

സ്പിരിറ്റ് ഇന്‍ ജീസസ് മൂന്നാറില്‍ ഭൂമി കയ്യേറിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സംഘടന വ്യക്തമാ്കുന്നത്. സ്പിരിറ്റ് ഇന്‍ ജീസസ് ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും, സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. അത് മരിയന്‍ സൂസേയുടെ ഭൂമി… പാപ്പാത്തിക്കരയില്‍ താമസിക്കുന്ന മരിയന്‍ സൂസേ എന്നയാളുടെ കൈവശമാണ് കുരിശ് സ്ഥിതി ചെയ്യുന്ന ഭൂമിയെന്നും, അത് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഭൂമിയല്ലെന്നുമാണ് സംഘടന പറയുന്നത്. തലമുറകളായി ഇവിടെ താമസിക്കുന്ന മരിയന്‍ സൂസേയുടെ കുടുംബം ഈ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി 1994ല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതായും പറയുന്നുണ്ട്spirit-in-jesus-cross

മരിച്ചവരുടെ ആത്മാക്കളെ തിരികെ ഭൂമിയിലേക്ക് എത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദം സ്‌പിരിറ്റ് ഇന്‍ ജീസസ് സംഘത്തിനുള്ളതായി പ്രചരണം ഉന്ട്.മൂന്നാറിലെ കൈയേറ്റ പോലെ തന്നെ വിവാദമാകുകയാണ് പാപ്പാത്തിച്ചോലയിലെ കുരിശും സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയും. കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഒപ്പം സ്പിരിറ്റ് ഇന്‍ ജീസസിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നു.

സ്‌പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘം -സാത്താന്‍ ആരാധകരാകരോ ?എന്താണ് സ്‌പിരിറ്റ് ഇന്‍ ജീസസ് ?
1. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ സംഘമാണ് സ്പിരിറ്റ് ഇന്‍ ജീസസ്
2. ടോം സ്ക്കറിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരമ്പാരഗത ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ആരോപണമുണ്ട്.
3.മരിച്ചുപോയ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുകയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം

4. നിലവില്‍ ക്രിസ്തീയ സഭയില്‍ യോഗ്യരായവര്‍ ഇല്ലെന്നും അതിനാലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം തങ്ങളെ നിയോഗിച്ചതെന്നും സംഘം അവകാശപ്പെടുന്നു.
5. മുഖപത്രമായ ഇതാ നിന്റെ അമ്മ എന്ന മാസികയിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും സജീവമായാണ് സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
6. ക്രിസ്തീയ വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കേരള കത്തോലിക് സഭ കഴിഞ്ഞ വര്‍ഷം സ്പിരിറ്റ് ഇന്‍ ജിസസിനെ നിരോധിച്ചിരുന്നു.
7. കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയ കുരിശ് തങ്ങളുടെ ഭൂമിയിലുള്ളതല്ലെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് സംഘത്തിന്റെ അവകാശവാദം . ആ കുരിശ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങള്‍ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.sndp
8. പാപ്പാത്തിക്കരയില്‍ താമസിക്കുന്ന മരിയന്‍ സൂസേ എന്നയാളുടെ കൈവശമാണ് കുരിശ് സ്ഥിതി ചെയ്യുന്ന ഭൂമിയെന്നും, അത് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഭൂമിയല്ലെന്നുമാണ് സംഘടന പറയുന്നത്.

9. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
10. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയതിന് സംഘത്തിന്റെ തലവന്‍ ടോം സ്ക്കറിയക്കും സഹായി പൊറിഞ്ചുവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

 

വിവിധ ക്രിസ്തീയ സഭകള്‍ ഇന്നലെ കയ്യേറ്റ സ്ഥലത്തെ കുരിശ് നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്തുവെങ്കിലും പൊളിച്ച് നീക്കിയ രീതിയില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഇന്നലെ പൊളിച്ച കുരിശ് സ്ഥാപിച്ചത്.തൃശൂര്‍ ജില്ലയിലെ കുരിയച്ചിറ ആസ്ഥാനമാക്കിയാണ് സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. 24 വര്‍ഷം മുന്‍പ് തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായി എന്നാണ് സംഘടനാ അധ്യക്ഷന്‍ അവകാശപ്പെടുന്നത്. മരിച്ചവരുടെ ആത്മാക്കളെ തിരികെ ഭൂമിയിലേക്ക് എത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ജീസസ് ഇന്‍ സ്പിരിറ്റ് ഉന്നയിക്കുന്നു. അതേസമയം മറ്റ് മുഖ്യധാരാ ക്രിസ്തീയ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല.
വ്യക്തി കേന്ദ്രീകൃത സഭയായതിനാലാണ് ഇത്. ഇവരോട് സഹകരിക്കുന്നതിന് കത്തോലിക്കാ സഭയിലുള്ളവര്‍ക്ക് വിലക്കുണ്ട്. ഇവര്‍ സാത്താന്‍ ആരാധകരാണെന്നും മറ്റ് സഭകള്‍ പഠിപ്പിക്കുന്നു. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെട്ടിരുന്നു. അതേസമയം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് ടോം സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. റവന്യൂ സംഘത്തെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശിയായ പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ഇവര്‍ രണ്ട് പേരും ഒളിവില്‍ പോയിരിക്കുകയാണ്.

The post അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യും.. appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles