പത്തനാപുരം: കൊല്ലം ജില്ലയിലെ പത്തനാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. 15 വയസുകാരിയായ അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അയല്‍വക്കത്തുള്ള 14കാരനാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി കുളിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നെന്നാണ് വിവരം.
രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അമ്മ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണന്നും ഉടന്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദേശം നല്‍കി. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയും ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതക് തളളി തുറന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ പ്രസവിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പ്രസവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെയും ശിശുവിനെയും വീട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, പെണ്‍കുട്ടിയെക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടിയെ പ്രതിയാക്കുന്ന കാര്യത്തില്‍ പോലീസ് ആശങ്കയിലാണ്.
The post പതിനഞ്ചുകാരി കുളിമുറിയില്‍ പ്രസവിച്ചു:പിതാവ് 14കാരനെന്നു മൊഴി appeared first on Daily Indian Herald.