Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20654

സിനിമാ ലൊക്കേഷനിൽ നിന്നു മോശം പെരുമാറ്റം; നഗ്ന ചിത്രത്തിലൂടെ പ്രശസ്തയായ രാധികാ ആപ്‌തേ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി

$
0
0

സിനിമാ ലേഖകൻ

ചെന്നൈ: നഗ്നചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കബാലി നായിക രാധിക ആപ്‌തേയാണ് തമിഴ് സിനിമയുടെ സെറ്റിൽ വീണ്ടും വിവാദത്തിൽ കുരുങ്ങിയിരിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് നടക്കുന്നത് പുരുഷ മേൽക്കോയ്മയാണെന്ന് പ്രതികരിച്ചാണ് ബോളിവുഡ് താരം രാധിക ആപ്തെ ഇപ്പോൾ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. സംവിധായകർ പലപ്പോഴും പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും നടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ വരെ ഒരുക്കുന്നില്ലെന്നും രാധിക ആരോപിച്ചു.

‘വെട്ടി ശെൽവൻ’ സിനിമയിലെ നായകന് താമസിക്കാൻ ഫൈഫ് സ്റ്റാർ ഹോട്ടലുകളും മികച്ച സൗകര്യങ്ങളും നൽകിയപ്പോൾ നായികയായ തനിക്ക് സാധാരണയായ റൂമാണ് ഏർപ്പെടുത്തി നൽകിയത്. തമിഴ് സിനിമാലോകം പുരുഷ കേന്ദ്രീകൃതമാണെന്നും രാധിക ആപ്തെ കുറ്റപ്പെടുത്തി.

സംവിധായകൻ മഞ്ജിത്ത്ത്ത് ഒഴികെയുള്ള മറ്റെല്ലാവരും തന്നോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയത്. ലൊക്കേഷനുകളിൽ വേണ്ട സൗകര്യം പോലും ചെയ്തു തന്നില്ലെന്നും അവർ തരുന്ന സൗകര്യങ്ങളിൽ തൃപ്തരായിക്കൊള്ളണം എന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും താരം കുറ്റപ്പെടുത്തി.
എന്നാൽ താരത്തിന് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്നും പ്രതിഫലത്തെക്കുറിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. ഒരു ചിത്രത്തിന് 18 ലക്ഷം രൂപയാണ് താരത്തിന് പ്രതിഫലം നൽകുന്നതെന്നും എന്നാൽ 20 ലക്ഷം വേണമെന്ന് താരം നിർബന്ധം പിടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സംവിധായകൻ പറയുന്നു.

The post സിനിമാ ലൊക്കേഷനിൽ നിന്നു മോശം പെരുമാറ്റം; നഗ്ന ചിത്രത്തിലൂടെ പ്രശസ്തയായ രാധികാ ആപ്‌തേ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20654

Latest Images

Trending Articles



Latest Images