Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ക്രൂരമായ ചേലാകര്‍മ്മം കുട്ടികളില്‍ രഹസ്യമായി നടത്തി.. വനിതാ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍

$
0
0

ന്യുയോര്‍ക്ക് :അമേരിക്കയില്‍ ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ പിടിയില്‍. ജുമാന നാഗര്‍വാല എന്ന 44കാരിയായ ഡോക്ടറെയാണ് മിഷിഗണില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇവര്‍ ഗുജറാത്തിയും ഇംഗ്ലീഷും സംസാരിക്കുമെന്ന് അന്വേഷണ സംഘം തന്നെയാണ് വെളിപ്പെടുത്തിയത്.

രഹസ്യഭാഗത്തെ ചര്‍മ്മം ചെത്തി നീക്കുന്ന പ്രക്രിയയാണ് ചേലാ കര്‍മ്മം എന്നു പറയുന്നത്. ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഇതിന് വിധേയമാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ അമേരിക്കയില്‍ ഇതു നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ചേലാകര്‍മം ചെയ്തതിന് ഒരു വനിതാ ഡോക്ടറെ പിടികൂടുന്നത്. അതീവ രഹസ്യമായാണ് ഇവര്‍ കൃത്യം ചെയ്തിരിക്കുന്നത് എന്നു പോലീസ് പറയുന്നു.

പരാതി പ്രകാരം നിരവധി സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് കൃത്യം നടത്തിയത്. നേരത്തെ 2006ല്‍ മറ്റൊരു എത്തിയോപ്പിയന്‍ വംശജന്‍ ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്. രണ്ടു വയസ്സുകാരിയായ തന്റെ മകളെ കത്രികയുടെ മാത്രം സഹായത്തോടെ ചേലാകര്‍മ്മം നടത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. 10 വര്‍ഷമാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്. 2012ലെ കണക്ക് അനുസരിച്ച സ്ത്രീകളും പെണ്‍കുട്ടികളും അടക്കം 5,13,000 ലക്ഷം ആളുകളാണ് അമേരിക്കയില്‍ മാത്രം ചേലകര്‍മ്മത്തിന് ഇരയായിരിക്കുന്നത്. ഈജിപ്ത്, എത്തിയോപ്പിയ, ഇന്തേനേഷ്യ എന്നിവിടങ്ങളിലായി 200 ദശലക്ഷം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ചികിത്സ നടന്നിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഡോക്ടര്‍ക്ക് ജീവിതാവസാനംവരെ ജയില്‍ ശിക്ഷ ലഭിക്കും

The post ക്രൂരമായ ചേലാകര്‍മ്മം കുട്ടികളില്‍ രഹസ്യമായി നടത്തി.. വനിതാ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles