Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി? വിവാദം കത്തിപ്പടരുന്നു..ചിത്രം തെറ്റെന്നും പ്രചരണം

$
0
0

കോട്ടയം :അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന പേരില്‍ വിവാദം കൊഴുക്കുന്നു. ശബരിമലയില്‍ തൊഴുത് കൊണട് നില്‍ക്കുന്ന ഈ സ്ത്രീകളുുടെ പ്രായം അമ്പത് വയസ് കഴിഞ്ഞതായിരിക്കും എന്ന അടിക്കുറിപ്പോടെ വന്ന ഫോട്ടയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന സ്ത്രീകളില്‍ പലരും അമ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. എന്നാല്‍ ഈ ചിത്രം ചക്കുളത്ത് കാവിലേതാണെന്ന പ്രചരണവും നടക്കുന്നുണ്ട്.

ശബരിമല സന്നിധാനത്ത് യുവതികൾ പൊലീസ് അകമ്പടിയിൽ ദർശനം നടത്തിയതായി ട്വീറ്റ് ചെയ്ത് ആർഎസ്എസ് – ബിജെപി നേതാവ് ടി.ജി മോഹൻദാസ് ആണ്  . ഏപ്രിൽ 11 നു രാവിലെയാണ് പാലക്കാട് സ്വദേശികളായ യുവതികൾ വിവാദസ്വാമിയുടെ അകമ്പടിയിൽ, പൊലീസിന്റെ ദേവസ്വം ബോർഡ് അധികൃതരുടെയും മൗനാനുവാദത്തോടെ ശബരിമല സന്നിധാനത്ത് ശ്രീകോവിലിനു സമീപത്തു നിന്നു ദർശനം നടത്തിയത്. സ്ത്രീകൾ സന്നിധാനത്ത് സോപാനത്തിനും സമീപവും ശ്രീകോവിലിലും നിൽക്കുന്ന ചിത്രങ്ങൾ സഹിതമാണ് ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ ഒഴിവാകാനാണ് ഇപ്പോൾ ദേവ്‌സ്വം ബോർഡ് അധികൃതരുടെ ശ്രമം
വിഷു – ഉത്സവ ആഘോഷങ്ങൾക്കായി ശബരിമല നട തുറന്നതിനു ശേഷം കഴിഞ്ഞ 11 ന് രാവിലെയാണ് പാലക്കാട്ടു നിന്നുള്ള യൗവനയുക്തകൾ അടക്കമുള്ളവർ  സ്വാമിയുടെ സ്വാധീനമുപയോഗിച്ച് സന്നിധാനത്ത് ദർശനം നടത്തിയത് എന്ന് ആരോപണം  . ഈ സമയം അവിടെയുണ്ടായിരുന്നവരിൽ ചിലർ ഈ ചിത്രം പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. സ്ത്രീകൾക്കു ശബരിമലയിൽ ദർശനം അനുവദിക്കണമെന്നാണ് ഇടതു സംഘടനകളുടെയും സർക്കാരിന്റെയും നിലപാട്.dasഎന്നാൽ, ഏതുവിധേയനും ഇതിനെ എതിർക്കുമെന്നാണ് ഹൈന്ദവ സംഘടനകൾ നൽകുന്ന സൂചന. ഇതിനിടെയാണ് ഈ എതിർപ്പുകളെല്ലാം മറികടന്ന് ആരുടെയും കണ്ണിൽപ്പെടാതെ സ്ത്രീകൾ ശബരിമലയിൽ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തിയതെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.
ഏപ്രിൽ 11 നു ശബരിമല സോപാനത്തു നിന്നു എടുത്ത ഫോട്ടോയാണ് പ്രചരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ പെൺകുട്ടികൾ എല്ലാം 50 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് കരുതുന്നുവെന്നാണ് മോഹൻദാസ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.  സ്വാമിയ്‌ക്കൊപ്പം എത്തിയ യുവതികളെ കുറിച്ച് സന്നിധാനം സ്റ്റേഷനിൽ പരാതി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ജി. ഗോപകുമാർ ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുവെന്നും എല്ലാവരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇവർ ഹാജരാക്കിയ തിരിച്ചറിയൽ കാർഡാകട്ടെ പാൻ കാർഡ് ആണെന്നും രേഖകളും പൊലീസ് നൽകുന്ന വിവരങ്ങളും വ്യക്തമാക്കുന്നു. ഈ സ്വാമിയ്ക്കു ഇപ്പോഴും ശബരിമലയിൽ വ്യക്തമായ സ്വാധീനമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.

2009 ൽ അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരനാണ് സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലം സ്വദേശിയായ വ്യവസായിയെ സന്നിധാനത്തു നിന്നും പുറത്താക്കിയത്. പക്ഷേ, നിയമപരമായി തന്നെ  സ്വാമി അത് മറികടന്നു. സന്നിധാനത്തെ നിരക്ക് കൂടിയ വഴിപാടുകൾക്ക് ടിക്കറ്റെടുത്തു കൊണ്ട് സ്വാമി സോപാനത്ത് തുടർന്നു. ആർക്കും ഇദ്ദേഹത്തെ തടയുവാൻ കഴിയുമായിരുന്നില്ല. സ്വാമിയെ വിലക്കിയ ബോർഡ് മാറി പുതിയവർ രംഗത്ത് എത്തിയതോടെ സ്വാമി വീണ്ടും ശബരിമലയിലെ ദല്ലാൾ സ്വാമിയായി രംഗത്ത് എത്തി. കൊല്ലം കേന്ദ്രീകരിച്ചുള്ള തന്റെ വ്യസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്.കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സ്വാമിയുടെ വ്യവസായ സാമ്രാജ്യം.

പണം വാരിയെറിഞ്ഞാണ് സ്വാമി പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്കാണ് പണം നൽകുന്നത്. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്.അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ദേവസ്വം മന്ത്രി ജി. സുധാകരൻ സുനിൽ സ്വാമിയടക്കം സോപാനത്തെ സ്ഥിരം കുറ്റികളെ പുറത്താക്കാനും അവിടെ നിൽക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉത്തരവിട്ടു.

ഇതോടെ സുനിൽ സ്വാമിക്ക് കൂടുംകുടുക്കയുമായി ഇറങ്ങേണ്ടി വന്നു. എന്നാൽ, ഉടൻ തന്നെ ദേവസ്വം ഉദ്യോഗസ്ഥർ സുനിൽ സ്വാമിക്ക് വേണ്ടി നിയമങ്ങൾ മാറ്റി കൊടുത്തു.മന്ത്രിമാർ, സിനിമാ താരങ്ങൾ, വിഐപികൾ എന്നിവർ സുനിൽ സ്വാമിയുടെ കാരുണ്യത്തിൽ അയ്യപ്പനെ ദർശിച്ചു പോന്നു.ഇത്തവണ കൊടിമരം മാറ്റി സ്ഥാപിക്കുന്നതിനാൽ ശബരിമലയിൽ ഉൽസവമില്ല. എങ്കിലും പതിവുപോലെ ഉൽസവസമയം കണക്കാക്കി നട തുറന്നു. മാർച്ച് 30 നാണ് നട തുറന്നത്. അന്നു മുതൽ വലിയ തിരക്കൊന്നും ദർശനത്തിന് ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താൻ കഴിഞ്ഞ 11 ന് യുവതികളെ സ്വാമി ദർശനത്തിന് കൊണ്ടുവന്നത് എന്ന് ആരോപണം   . പമ്പയിൽ പോലും പൊലീസ് ഇവരെ തടഞ്ഞില്ല. സന്നിധാനത്ത് എത്തിയപ്പോഴാകട്ടെ മറ്റുള്ളവർ പരാതിപ്പെട്ടപ്പോഴാണ് പൊലീസ് തിരിച്ചറിയൽ രേഖ പോലും പരിശോധിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നതും വിവാദമാകുന്നതും

The post അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി? വിവാദം കത്തിപ്പടരുന്നു..ചിത്രം തെറ്റെന്നും പ്രചരണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles