Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

ഭരണത്തിൽ സിപിഐയ്ക്കു പാരമ്പര്യം ഏറെയുണ്ട്; കോടിയേരി: പ്രസ്താവന സ്വാഗതം ചെയ്യുന്നു: കാനം: വിയോജിപ്പിൽ പരസ്പരം ഏറ്റുമുട്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ

$
0
0

സ്വന്തം ലേഖകൻ

തിരവനന്തപുരം: വിവിധ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അതേഭാഷയിൽ തന്നെ പരിഹാസം നിറഞ്ഞ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാർ കയ്യേറ്റവും, ജിഷ്ണു പ്രണോയിയുടെ മരണവും നക്‌സലൈറ്റ് ആക്രമണവും അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് സിപിഎമ്മും സിപിഐയും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്.

കോടിയേരിയുടെ പത്രസമ്മേളനം ഇങ്ങനെ

സി.പി.ഐ.എമ്മിനേക്കാൾ ഭരണപരിചയമുള്ള പാർട്ടിയാണ് സി.പി.ഐ എന്നും അങ്ങനെ ഭരണ പരിചയമുള്ള സി.പി.ഐയുടെ ഉപദേശം സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ. സർക്കാറിനെതിരെ കാനം രാജേന്ദ്രൻ ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി പറഞ്ഞശേഷമാണ് കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ പറഞ്ഞത്.

‘ സി.പി.ഐയ്ക്ക് സി.പി.ഐ.എമ്മിനേക്കാൾ ഭരണപരിചയമുണ്ട്. പത്തുവർഷം അധികം ഭരണത്തിൽ ഇരുന്നവരാണ് സി.പി.ഐ. ഇരുമുന്നണികളിലും എൽ.ഡി.എഫിലും യു.ഡി.എഫിലും പ്രവർത്തിച്ച പരിചയം സി.പി.ഐക്കുണ്ട്. ഞങ്ങൾക്ക് അത്ര പരിചയമില്ല. പരിചയമുള്ളവർക്ക് ഞങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടാവുമ്പോൾ ചൂണ്ടിക്കാട്ടാം. അങ്ങനെ ഭരണപരിചയമുള്ള സി.പി.ഐയുടെ ഉപദേശം സ്വാഗതം ചെയ്യുന്നു.’ എന്നാണ് വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞത്.

എൽ.ഡി.എഫിലെ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കരുത്. കാനത്തിന്റെ അഭിപ്രായം ഉപയോഗിച്ച് രാഷ്ട്രീയ ആയുധമാക്കാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ ശത്രുക്കൾക്ക് അവസരം നൽകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന് സി.പി.ഐ-സി.പി.ഐ.എം യോജിപ്പ് അനിവാര്യമാണ്. രാഷ്ട്രീയമായ കാര്യങ്ങളിൽ തർക്ക വിഷയങ്ങൾ ഉന്നയിക്കുന്നതും വ്യക്തതവരുത്തുന്നതും അനിവാര്യമാണ്. എന്നാൽ ഭരണപരമായ കാര്യങ്ങൾ ഇത്തരത്തിൽ അഭിപ്രായം പറയുന്നത് സർക്കാറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തെങ്കിലും ഭിന്നതയുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കണം. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ഇടതുമുന്നണിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാനത്തിന്റെ ചുട്ടമറുപടി

സംസ്ഥാന സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകിക്കൊണ്ടുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

‘കോടിയേരിയുടെ പ്രസ്താവന ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർക്കാറിനെ ക്ഷീണിപ്പിക്കാനാല്ല ശക്തിപ്പെടുത്താനാണ് സി.പി.ഐ ശ്രമിക്കുന്നത്.’ അദ്ദേഹം പറഞ്ഞു. അതേസമയം യു.എ.പി.എ, ജിഷ്ണുവിന്റെ അമ്മയുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ കോടയേരി പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടെന്നും കാനം പറഞ്ഞു.
പ്രതിപക്ഷത്തിന് ആയുധമാക്കാൻ അവസരം കൊടുക്കരുതെന്നു കോടിയേരിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. സർക്കാറും മുന്നണിയുടെ ഭാഗമായ ഘടകകക്ഷികളും അതിനു വഴിവെച്ചു കൊടുക്കരുതെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽ.ഡി.എഫിലെ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും ശത്രുക്കൾക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കരുതെന്നും കാനത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയവെ കോടിയേരി പറഞ്ഞിരുന്നു. കാനത്തിന്റെ അഭിപ്രായം ഉപയോഗിച്ച് രാഷ്ട്രീയ ആയുധമാക്കാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ ശത്രുക്കൾക്ക് അവസരം നൽകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എൽ.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന് സി.പി.ഐ-സി.പി.ഐ.എം യോജിപ്പ് അനിവാര്യമാണ്. രാഷ്ട്രീയമായ കാര്യങ്ങളിൽ തർക്ക വിഷയങ്ങൾ ഉന്നയിക്കുന്നതും വ്യക്തതവരുത്തുന്നതും അനിവാര്യമാണ്. എന്നാൽ ഭരണപരമായ കാര്യങ്ങൾ ഇത്തരത്തിൽ അഭിപ്രായം പറയുന്നത് സർക്കാറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

The post ഭരണത്തിൽ സിപിഐയ്ക്കു പാരമ്പര്യം ഏറെയുണ്ട്; കോടിയേരി: പ്രസ്താവന സ്വാഗതം ചെയ്യുന്നു: കാനം: വിയോജിപ്പിൽ പരസ്പരം ഏറ്റുമുട്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles