കൊച്ചി:തന്‍െറ വളര്‍ച്ചയില്‍ അതൃപ്തിയുള്ളവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു.!ഗൂഡാലോചയും ക്വട്ടേഷനും നടന്നത് തനിക്കെതിരെ നടത്തി ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നതായി നടന്‍ ദിലീപ് ആരോപിച്ചു . പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൂഡാലോചനയും ക്വട്ടേഷനും നടന്നത് തനിക്കെതിരെയാണെന്ന് ദിലീപ് പറയുന്നു. സൂര്യ ടിവിയില്‍ വിഷു ദിനത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഗൂഢാലോചന നടന്നത് എനിക്കെതിരെയാണ്. എന്‍െറ വളര്‍ച്ചയാണ് എല്ലാവരുടെയും പ്രശ്നം. ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്, ദിലീപ് പറഞ്ഞു. താന്‍ ആണ് ആക്രമിക്കപ്പെട്ട പ്രമുഖ നടിയെ ഹീറോയിന്‍ ആക്കിയത്. അഞ്ചാറ് സിനിമകളില്‍ അവരെ നായികയാക്കി. പലരും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ അവര്‍ക്ക് വേണ്ടി വാദിച്ചു. ഏത് നടിക്കും അഭിനയിക്കാമായിരുന്ന റോളുകളായിരുന്ന അതൊക്കെയും.നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ താനുമായി ബന്ധപ്പെടുത്തി റിയല്‍ എസ്റ്റേറ്റ് ഇടപാടിന്‍െറ കാര്യമെന്നൊക്കെ ചിലര്‍ പറഞ്ഞ് പരത്തുന്നുണ്ട്. പ്രമുഖ നടിയെയും മാധ്യമങ്ങളെയും അക്കാര്യത്തില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് ദിലീപ് പറഞ്ഞു.
താന്‍ ദൈവവിശ്വാസിയായെന്നും തന്നെ ദ്രോഹിക്കുന്നവര്‍ക്ക് ദൈവം ശിക്ഷ നല്‍കിക്കോളുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പിടിയിലായ ഫാ.റോബിന്‍ തനിക്ക് ഒരുപാട് ദ്രോഹം ചെയ്തയാളാണ്. റിയല്‍ എസ്റ്റേറ്റ് വിഷയത്തില്‍ തന്നെ കുടുക്കാന്‍ നോക്കിയിരുന്നു. അന്ന് ആ കേസ് കോംപ്രമൈസ് ചെയ്തത് ആലഞ്ചേരി പിതാവ് ഇടപെട്ടിട്ടാണ്. അതിനുള്ളത് കൂടിയാണ് റോബിന് അവസാനം കിട്ടിയത്. എന്നെ ദ്രോഹിച്ചവര്‍ക്കെല്ലാം ദൈവം കൊടുത്തോളും.
The post എന്‍െറ വളര്‍ച്ചയില്‍ അസൂയ !ഗൂഡാലോചയും ക്വട്ടേഷനും നടന്നത് തനിക്കെതിരെ:ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു -ദിലീപ് appeared first on Daily Indian Herald.