Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പാര്‍വതി.ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍

$
0
0

കൊച്ചി:കൊച്ചിയില്‍ പ്രമുഖ നടിക്കുണ്ടായ അനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് നടി പാര്‍വതി. നടിക്ക് നേരെ ഉണ്ടായത് പോലെ ലൈംഗികമായ ഉപദ്രവം തന്നെയാണ് തനിക്കും ഉണ്ടായത്. ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ഇതെല്ലാം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണന്നും പാര്‍വതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത താന്‍ അറിഞ്ഞത് ലൊക്കേഷനില്‍ നില്‍ക്കുമ്പോഴായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു രംഗത്തിലാണ് അഭിനയിക്കേണ്ടിയിരുന്നത്. അത് തനിക്ക് അഭിനയിക്കേണ്ടി വന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാന്‍ ഇല്ലാത്ത ആ നടിയുടെ അപ്പോഴത്തെ അവസ്ഥ തനിക്ക് മനസിലാക്കാന്‍ സാധിച്ചു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ് താന്‍. ദേഹം ഇങ്ങനെയായത് കൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. അത് ചെയ്തവരാണ് കുറ്റവാളികള്‍. പക്ഷെ താനൊരു ഇരയല്ല. താനതില്‍ നിന്ന് പുറത്ത് കടന്നു. ആരോടും പറയാതിരുന്നത് കൊണ്ടാണ് അന്നത് സാധിച്ചതെന്നും പാര്‍വ്വതി വ്യക്തമാക്കി. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സിനിമയിലെ സവര്‍ണ്ണ മേധാവിത്വത്തിനെതിരെയും പാര്‍വതി തുറന്നടിച്ചു. വിനായകന് കമ്മട്ടിപ്പാടത്തില്‍ കിട്ടിയത് പോലെ ഒരു വേഷം എന്തുകൊണ്ട് കറുത്ത നിറമുള്ള നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് പാര്‍വതി ചോദിച്ചു. വെളുത്ത സ്ത്രീയെ നായികയാക്കാത്തത് സവര്‍ണ്ണ മനോഭാവം കാരണമാണെന്നും പാര്‍വതി പറഞ്ഞു.

The post താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പാര്‍വതി.ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles