ന്യുഡല്‍ഹി :കേരളീയര്‍ക്ക് വിഷുദിനാംശസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് അദ്ദേഹം വിഷു ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
“കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.” ഇങ്ങനെയാണ് മോദിയുടെ ട്വീറ്റ്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. തന്‍റെ ഫേസ്‍ബുക്ക് പേജില്‍ കൂടിയാണ് മുഖ്യമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നത്.
എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേരുന്നു. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ദിനം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും പകരട്ടെ എന്ന് ആശംസിക്കുന്നു . എന്നാണ് മുഖ്യമന്ത്രി ഫേസ്‍ബുക്കില്‍ കുറിച്ചത്.
The post കേരളീയരെ മലയാളത്തില്‍ വിഷു ആശംസിച്ച് മോദി.വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും appeared first on Daily Indian Herald.