ഹൈദരാബാദ്: ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ ‘ലൈവിലൂ’ടെ പ്രദര്‍ശിപ്പിച്ച് പണത്തിനായി ഈ രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റിന് വില്‍പ്‌ന നടത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന 33 വയസുകാരനായ യുവാവാണ് പൊലീസ് പിടിയിലായത്. 2016 നവംബറില്‍ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ ഉള്ളതായി സുഹൃത്താണ് യുവതിയോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഭാര്യ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഐ.പി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഒരു സൈറ്റില്‍ നിന്ന് ലഭിച്ച വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് മറ്റു സൈറ്റുകളിലേക്ക് പ്രചരിപ്പിക്കുകയുമായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
ലാപ്‌ടോപ്പില്‍ ക്യാമറ ഓണ്‍ചെയ്ത് രംഗങ്ങള്‍ ലൈവായി പുറത്തുവിടുകയും ഭാര്യ അറിയാതിരിക്കാന്‍ ലാപ്‌ടോപ്പില്‍ സിനിമ കാണിക്കുകയുമായിരുന്നു. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം വ്യക്തമാകാത്തതിലാണ് സംശയം ഭര്‍ത്താവിലേക്ക് നീണ്ടത്. ലൈവ് ആയി ലൈംഗിക ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകളില്‍ ഇയാള്‍ക്ക് അക്കൗണ്ടുകളുണ്ടായിരുന്നു. ഇങ്ങനെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിന് ഇയാള്‍ക്ക് പണവും ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകളെ അപമാനിക്കല്‍, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗവരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
The post ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിച്ച യുവാവ് പോലീസ് പിടിയില്‍; രംഗങ്ങള്‍ അശ്ലീല സൈറ്റിന് വില്‍ക്കുകയും ചെയ്‌തെന്ന് ആരോപണം appeared first on Daily Indian Herald.