തിരുവനന്തപുരം: തണ്ണിമത്തന്‍ റോഡ് സൈഡിലിട്ട് വില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ പച്ചത്തെറിവിളിച്ച് എസ്‌ഐ. വഴിയോര കച്ചവടം ഒഴിപ്പിക്കാനെന്ന പേരില്‍ ആണ് പച്ചത്തെറി വിളിച്ച് എസ്‌ഐ ‘ഷോ’ കാണിച്ചത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്കു സമീപത്താണ് സംഭവം.
തണ്ണിമത്തന്‍ റോഡിനു വശത്തിട്ട് വില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെ മ്യൂസിയം എസ്‌ഐ സുനിര്‍ കുമാറിന്റെ വകയായിരുന്നു തെറിയഭിഷേകം. എസ്‌ഐയുടെ പെരുമാറ്റം യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എസ്‌ഐയുടെ അറിവോടെയാണ് വീഡിയോ പകര്‍ത്തിയതെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്.
എന്നാല്‍ യുവാക്കളാണ് ആദ്യം തെറിവിളിച്ചതെന്ന നിലപാടിലാണ് എസ്‌ഐ യുവാക്കള്‍ക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്നും പോലിസ് പറയുന്നു.
The post റോഡ് സൈഡില്‍ തണ്ണിമത്തന്‍ വില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ പച്ചത്തെറിവിളിച്ച് തിരുവനന്തപുരം മ്യൂസിയം എസ്‌ഐ;വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ appeared first on Daily Indian Herald.