Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സര്‍ക്കാര്‍ അനുകൂല നിലപാട് ;പി.ജെ.കുര്യന്‍ ഉപരാഷ്ട്രപതിയാകും?ആന്റണിയെ തഴഞ്ഞു !

$
0
0

ന്യുഡല്‍ഹി:ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ ഉപരാഷ്ട്രപതിയാകും.കുര്യനുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിച്ച് കഴിഞ്ഞതായാണ് സൂചന. കുര്യന്റെ വിശ്വസ്തരായവര്‍ ഇതുശരിയാണെന്ന വിധത്തില്‍ പറയുന്നു. ന്യൂനപക്ഷത്തില്‍ നിന്നൊരാളെ ഉപരാഷ്ട്രപതിയാക്കണമെന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നൊരാളെയാണ് ആദ്യം നോക്കിയത്. അപ്പോഴാണ് പി.ജെ.കുര്യന്റെ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയത്. രാജ്യസഭയില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലുള്ള പ്രത്യുപകാരമായാണ് കുര്യന് ഉന്നത പദവി കരഗതമാകുന്നത്.കുര്യന് എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ക്രിസ്ത്യന്‍ മിഷനറിമാരുമായും അടുത്ത ബന്ധമുണ്ട്. ഇത്തരം ബന്ധങ്ങള്‍ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് ബി.ജെ.പി ആലോചിക്കുന്നത്. കുര്യന്‍ വന്നാല്‍ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ഒപ്പം വരുമെന്ന് ബി.ജെ.പി കരുതുന്നു. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന കിംവദന്തിയുണ്ട്.

കെ.എം.മാണി ബി.ജെ.പിയില്‍ എത്തിയിരുന്നെങ്കില്‍ അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. അതോടെയാണ് പി.ജെ.കുര്യനെ തേടിപ്പിടിച്ചത്.കേരളത്തിലെ ക്രൈസ്തവ നേതാക്കളുമായി ബിജെപിക്ക് അടുത്ത ബന്ധമുണ്ട്. നിരവധി മെത്രാന്‍മാരുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് കുര്യന്റെ രംഗപ്രവേശം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുര്യന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന് കരുതുന്നു. അതിനിടെ എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയും കേള്‍ക്കുന്നു.രാഷ്ട്രപതി സ്ഥാനത്തേക്ക് എ.കെ.ആന്റണിയുടെ പേര്‍ ഉയര്‍ന്നു വന്നിരുന്നു എന്നാല്‍ ആന്റണിയെ തഴഞ്ഞുകൊണ്ട് പി.ജെ.കുര്യനെ രംഗത്തിറക്കുന്നതില്‍ കോണ്‍ഗ്രസില്‍ നിന്നും പലരേയും ബിജെപിയില്‍ എത്തിക്കാനുള്ള തന്ത്രം ആണെന്നും സൂചന.

The post സര്‍ക്കാര്‍ അനുകൂല നിലപാട് ;പി.ജെ.കുര്യന്‍ ഉപരാഷ്ട്രപതിയാകും?ആന്റണിയെ തഴഞ്ഞു ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles