തിരുവനന്തപുരം: ക്ലിഫ് ഹൗസിനു സമീപം നടന്ന ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസ്. ലഹരിക്കടിമയായ മകനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
മാസങ്ങള്‍ നീണ്ട ആസുത്രണമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസിനു കിട്ടിയ സൂചന. ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ. രാജ് തങ്കം, മകള്‍ കരോളിന്‍, ബന്ധു തങ്കം എന്നിവരാണ് മരിച്ചത്. കൊലനടത്തിയതെന്നു പൊലീസ് സംശയിക്കുന്ന മകന്‍ കേദല്‍ ജിന്‍സണ്‍ രാജ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയില്‍ ആയിരുന്ന ജിന്‍സണ്‍ ഏതാനും നാള്‍ മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ റോബോട്ടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പഠിച്ചിറങ്ങിയതാണെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം താനും മരിച്ചുവെന്നു വരുത്തി തീര്‍ക്കാനായിരുന്നു ലക്ഷ്യം. ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ വീട്ടില്‍ നിന്നും പാതി കത്തിയ നിലയില്‍ ഒരു ഡമ്മിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ജിന്‍സന്റെ രൂപവുമായി സാമ്യമുള്ളതാണ്.
വീടിനു തീപിടിച്ച് അഞ്ചു പേരും മരിച്ചുവെന്നു വരുത്തി തീര്‍ക്കുന്നതിനായിരുന്നു ജിന്‍സണ്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് എന്തിനു വേണ്ടി ആയിരുന്നുവെന്ന് വ്യക്തമല്ല. ഓസ്‌ട്രേലിയയില്‍ ഇയാള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍പെട്ടിരുന്നുവോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യത്തിലേറെ സ്വത്തുണ്ടായിരുന്ന കുടുംബത്തില്‍ സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കുടുംബത്തിലെ എല്ലാവരും മരിക്കണമെന്ന് ജിന്‍സണ്‍ ആഗ്രസിച്ചിരുന്നു. ചൈനയിലായിരുന്ന സഹോദരിയെ നാട്ടില്‍ വരുത്തിച്ചത് കൊല്ലാനായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്തിനു വേണ്ടിയായിരുന്നു ഈ കൊല എന്നതു മാത്രമാണ് ഇപ്പോള്‍ ഉത്തരം കിട്ടാനുള്ള ചോദ്യം.
ശനിയാഴ്ച്ച രാത്രിയിലാണ് കൊല നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസം കാവല്‍ നിന്നതോടെ ഇയാളുടെ ക്രൂരമായ മനസാണ് വെളിവാകുന്നത്
The post ചൈനയിലായിരുന്ന സഹോദരിയെ വിളിച്ചുവരുത്തി; ലഹരിക്കടിമയായ യുവാവ് നാലുപേരെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ടു appeared first on Daily Indian Herald.