Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

അബുദാബിയില്‍ ബിഗ്‌ ടിക്കറ്റ് റാഫിളില്‍ മലയാളി വീട്ടമ്മയ്ക്ക് 17.69 കോടി സമ്മാനം

$
0
0

അബുദാബി :അബുദാബിയില്‍ മലയാളി വീട്ടമ്മയ്ക്ക് 17.69 കോടി സമ്മാനം. വിമാനത്താവളത്തിലെ ബിഗ്‌ ടിക്കറ്റ് റാഫിളില്‍ ആണ് മലയാളി വനിതയ്ക്ക് വിജയം. യു.എസിലെ ടെക്സാസിലുള്ള, മലപ്പുറം സ്വദേശി നിഷിത രാധാകൃഷ്ണ പിള്ളയാണ് 10 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 17.69 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തിന് അര്‍ഹയായത്. 178 ാമത് ബിഗ്‌ ടിക്കറ്റ് പരമ്പരയിലെ 058390 എന്ന നമ്പരിലുള്ള ടിക്കറ്റിനാണു സമ്മാനം
രണ്ട് കുട്ടികളുടെ അമ്മയായ നിഷിതയും ഭര്‍ത്താവ് രാജേഷ്‌ തമ്പിയും ഇപ്പോള്‍ ടെക്സാസിലാണ്. 2016 പകുതി വരെ ദുബായില്‍ ജോലി നോക്കിയിരുന്ന ഡോക്ടര്‍മാരായ ഇരുവരും ഗവേഷണ ഫെലോഷിപ്പിന് വേണ്ടിയാണ് അമേരിക്കയിലേക്ക് പോയത്.

ശിശുരോഗ വിദഗ്ധയാണ് നിഷിത. രാജേഷ്‌ റേഡിയോളജിസ്റ്റാണ്. രാജേഷ്‌ നിഷിതയുടെ പേരിലാണ് ടിക്കറ്റ് എടുത്തിരുന്നത്. ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം ജോലിയ്ക്കായി യു.എ.ഇയിലേക്ക് മടങ്ങുമെന്ന് നിഷിത പറഞ്ഞു. നിഷിതയുടെ പിതാവ് രാധാകൃഷ്ണനും ഡോക്ടര്‍ ആണ്കഴിഞ്ഞ മാസം, മലയാളിയായ ശ്രീരാജ് കൃഷ്ണന് 7 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക്പോട്ട് ലഭിച്ചിരുന്നു

The post അബുദാബിയില്‍ ബിഗ്‌ ടിക്കറ്റ് റാഫിളില്‍ മലയാളി വീട്ടമ്മയ്ക്ക് 17.69 കോടി സമ്മാനം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20647