രാമായണം രചിച്ച വാല്മീകിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേസില്‍ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാനയിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഹിന്ദു ഇതിഹാസ കൃതിയായ രാമായണം രചിച്ച വാല്‍മീകി മഹര്‍ഷിയെ കുറിച്ച് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനടയില്‍ലാണ് രാഖി മോശം പരാമര്‍ശം നടത്തിയത്.
സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വാല്‍മീകിയെയും വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ മാര്‍ച്ച് ഒമ്പതിന് രാഖിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഏപ്രില്‍ 10 ലേക്ക് മാറ്റി.
The post രാമായണത്തിന്റെ കര്‍ത്താവ് വാല്‍മീകിയെ കുറിച്ച് മോശം പരമാര്‍ശം; നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് appeared first on Daily Indian Herald.