Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പാതയോര മദ്യ നിരോധനത്തിന് പിന്നിലെ ഒറ്റയാന്‍ പോരാട്ടത്തെ പരിചയപ്പെടാം; മദ്യപാനം നിമിത്തം ശരീരം തളര്‍ന്ന് കഴിയുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

$
0
0

പാതയോരത്തെ മദ്യവില്‍പ്പനയ്ക്ക് എതിരെ സുപ്രീംകോടതിയുടെ വിധി വരുമ്പോള്‍ ഹര്‍മന്‍ സിദ്ദു എന്ന ഒറ്റയാന്റെ പോരാട്ടമാണ് വിജയം കാണുന്നത്. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ 500 മീറ്റര്‍ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന സുപ്രധാന വിധിക്ക് പിന്നില്‍ മദ്യവിരുദ്ധ സംഘടനയോ മത സംഘടനകളോ അല്ല പ്രവര്‍ത്തിച്ചത്. മദ്യപിക്കുന്ന ഒരാളിന്റെ നിയമ പോരാട്ടത്തിലാണ് ഈ വിധി വന്നത് എന്നത് കൗതുകം വര്‍ദ്ധിപ്പിക്കുന്നു. ചണ്ഡിഗഢിലെ സോഫ്‌റ്റ്വെയര്‍ പ്രഫഷനലാണ് ഹര്‍മന്‍ സിദ്ദു എന്ന 46കാരന്‍. ”ഞാന്‍ മദ്യപിക്കാറുണ്ട്; വീട്ടില്‍വെച്ചും ബാറുകളില്‍നിന്നും. എന്നാല്‍ മദ്യപിച്ച് ഒരിക്കലും വാഹനം ഓടിക്കാറില്ല” എന്നാണ് തെന്റ ആദര്‍ശത്തെക്കുറിച്ച് സിദ്ദുവിന് പറയാനുള്ളത്.

മദ്യത്തോട് വിരോധമൊന്നുമില്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടമുണ്ടാക്കുമെന്നും അത്തരത്തിലൊരു അപകടത്തിന്റെ ഫലമായി കഴുത്തിന് താഴെ തളര്‍ന്നുപോയി ദുരിതത്തിലായതാണ് ഇത്തരമൊരു പരാതിയുമായി കോടതിയെ സമീപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സിദ്ദു പറഞ്ഞു.

1996 ഒക്ടോബറില്‍ ഹിമാചല്‍പ്രദേശില്‍വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. കോടതി വിധിയില്‍ താന്‍ സംതൃപ്തനാണെന്നും തന്റെ പോരാട്ടം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ മാത്രമല്ല, മറിച്ച് സുരക്ഷിതമായ ഗതാഗതത്തിനുവേണ്ടികൂടിയുള്ളതാണെന്നും ഇദ്ദേഹം പറഞ്ഞു.

പഞ്ചാബ്ഹരിയാന ഹൈകോടതിയിലാണ് സിദ്ദു തെന്റ പോരാട്ടം തുടങ്ങിവെച്ചത്. ‘അറൈവ് സേഫ്’ എന്ന പേരിലുള്ള സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു അന്ന് ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനക്കെതിരെ സിദ്ദു ഹരജി നല്‍കിയത്. പിന്നീട് മദ്യവില്‍പനക്കമ്പനികളും സംസ്ഥാന സര്‍ക്കാറുകളും ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പാതയോരങ്ങളിലെ മദ്യശാലകള്‍ ൈഡ്രവര്‍മാരെ പ്രലോഭിപ്പിക്കുമെന്നും കോടതിവിധി റോഡപകടം കുറക്കുമെന്നും സിദ്ദു പറഞ്ഞു.

The post പാതയോര മദ്യ നിരോധനത്തിന് പിന്നിലെ ഒറ്റയാന്‍ പോരാട്ടത്തെ പരിചയപ്പെടാം; മദ്യപാനം നിമിത്തം ശരീരം തളര്‍ന്ന് കഴിയുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles