Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

ശത്രുവിന്റെ ശത്രു മിത്രം,യു.ഡി.എഫ്‌. പിന്തുണയില്‍ സി.പി.എം. ഭരണം പിടിച്ചു

$
0
0

കാസര്‍ഗോഡ്‌: പൈവളിഗെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ യു.ഡി എഫ്‌. പിന്തുണയോടെ സി.പി.എമ്മിനു വിജയം. സി.പി.എമ്മിലെ ഭാരതി ജെ.ഷെട്ടിയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്‌ ഏഴു സീറ്റും ബി.ജെ.പിക്ക്‌ എട്ടു സീറ്റുമാണുണ്ടായിരുന്നത്‌. എന്നാല്‍, ശത്രുവിന്റെ ശത്രു മിത്രം എന്ന നയം സ്വീകരിച്ച്‌ ചിരവൈരികള്‍ ഒന്നിച്ചതോടെ ബി.ജെ.പിക്കു ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടപ്പെട്ടു. ബി.ജെ.പി. അധികാരമേറാതിരിക്കാന്‍ മുസ്ലിം ലീഗിലെ രണ്ടു സ്വതന്ത്ര അംഗങ്ങളും ഒരു കോണ്‍ഗ്രസ്‌ സ്വതന്ത്രയും സി.പി.എമ്മിനു വോട്ട്‌ നല്‍കി. യു.ഡി.എഫിന്റെ നാലു സീറ്റില്‍ രണ്ടുവീതം കോണ്‍ഗ്രസിനും ലീഗിനുമാണ്‌.


Viewing all articles
Browse latest Browse all 20548

Trending Articles