Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

23.5 കോടി രൂപ മന്ത്രി കെ.ബാബുവിന്റെ ആവശ്യത്തിന് ?ഉമ്മന്‍ ചാണ്ടിയിലേക്കുള്ള കുരുക്കുകള്‍ മുറുകുന്നു !മാണിക്കു പിന്നാലെ കെ. ബാബുവിനെതിരെയും ഗുരുതര ആരോപണവുമായി ബിജു രമേശ്.

$
0
0

തിരുവനന്തപുരം:ബാര്‍ കോഴ കൂടുതല്‍ കുരുക്കുകള്‍ സര്‍ക്കാരിനു മീതെ വരുന്നു.അടുത്ത ഗുരുതരമായ ആരോപണം ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥന്‍ കെ.ബാബുവിലേക്കും അത് ഉമ്മന്‍ ചാണ്ടിയിലേക്കും ആണ്. മന്ത്രി കെ. ബാബുവിനെതിരെ വീണ്ടും ബിജു രമേശ്. ബാര്‍ ലൈസന്സുമായി ബന്ധപ്പെട്ടു കെ. ബാബുവിന്റെ വീട്ടിലെത്തി താന്‍ പണം നല്കിയിരുന്നുവെന്ന് ബിജു രമേശ് പറഞ്ഞു. തന്നെ സ്വാധീനിക്കാന്‍ ബാബു ശ്രമിച്ചെന്നും ബിജു രമേശ് വെളിപ്പെടുത്തി.

ബാബുവുമായി പ്രശ്നമുണ്ടാക്കേണ്ടെന്നും, ഇതില്‍ ബാബുവിനെ വിട്ടേക്കൂ എന്നും ഒരു മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് തന്നെ വിളിച്ചു സംസാരിച്ചതായി ബിജു രമേശ് പറഞ്ഞു. കെ.എം. മാണി ബാബുവിനെ പിടിക്കുമോയെന്നു ഭയന്നിട്ടാണ് രാവിലെ കെ.എം. മാണിയെ ചെന്നു കണ്ടത്. കെ.എം. മാണിക്കെതിരായ ആരോപണങ്ങള് ബാബുവിനെതിരേയും നില്ക്കുന്നുണ്ട്.ഉള്ളുകൊണ്ട് ബാബു ഭയപ്പെടുന്നുണ്ട്. 25 കോടി പിരിച്ചതില് ഏറ്റുവം കൂടുതല് പണം വാങ്ങിയത് ബാബുവാണ്. 23.5 കോടി രൂപ ബാബു വാങ്ങിയതും ബാബുവിന്റെ നിര്ദേശമനുസരിച്ചുള്ള ഓപ്പറേഷനുംവേണ്ടിയാണ്.

ഇതു സമഗ്രമായി അന്വേഷിക്കണം. ബാബുവിനെ തുടക്കംമുതല് സംരക്ഷിക്കുന്ന രീതിയിലായിരുന്നു സര്‍ക്കാറിന്റെ പ്രവര്‍ത്തനം. രണ്ടു തവണയായി 50 ലക്ഷം രൂപ വീതം താന്‍ ബാബുവിനു കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ബാക്കി പണം പോളക്കുളം ഗ്രൂപ്പിലെ കൃഷ്ണദാസാണ്. പോളക്കുളം ഗ്രൂപ്പാണ് ബാബുവിന്റെ സ്പോണ്സറായി നില്ക്കുന്നത്. ബാറുകളുടെ ലൈസന്സ് നല്കുന്നതിനുള്ള കാര്യങ്ങള് ചെയ്തത് അങ്കമാലിയിലെ ബിനോയ് ആണ്. ലൈസന്സ് കൊടത്ത എല്ലാ ബാറില്;നിന്നും 20 ലക്ഷം വീതം വാങ്ങിയിട്ടുണ്ട്. ഭയംമൂലമാണ് ആരും ഇതൊന്നും പറയാത്തത്.25 കോടി രൂപ പിരിച്ചെടുത്തുവെന്ന സംഭവത്തില് പണം നല്കിയവരെല്ലാം അതു നല്കിയെന്നു പറയുന്നവരാണ്. ഈ പണം എന്തുചെയ്തുവെന്ന് അസോസിയേഷന്റെ നേതൃത്വത്തിലിരിക്കുന്നവര് പറഞ്ഞേ മതിയാകൂ.
കെ. ബാബു തന്റെ ആസ്തി വെളിപ്പെടുത്തണം. രാഷ്ട്രീയ രംഗത്ത് വന്നശേഷം കോടികളുടെ ആസ്തിയാണ് ബാബുവിനുണ്ടായത്. ബാബുവിന്റെ ആസ്തി വിജിലന്സ് പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ബിജു രമേശ് ചോദിച്ചു.


Viewing all articles
Browse latest Browse all 20538

Trending Articles