കൊല്ലം: കുണ്ടറയില്‍ സഹോദരിമാരെ പീഡിപ്പിച്ച പ്രതി വിക്ടര്‍ ക്രൂരനായ ലൈഗീക കുറ്റവാളിയെന്ന് തെളിയുന്നു. വികലമായ ലൈംഗീകാസക്തിയുള്ള ഇയാള്‍ നിരവധിപേരെ ഇരയാക്കിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയും എന്ന ഭീഷണിയില്‍ പലരും ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നില്ല. വിക്ടര്‍ പിടിയിലായ വിവരം അറിഞ്ഞതോടെ ഇയാള്‍ കാട്ടിക്കൂട്ടിയ കൊടിയ അതിക്രമങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും ചുരുള്‍ അഴിഞ്ഞുവീഴുകയാണ്.
ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിക്ടര്‍ ആദ്യകാലത്ത് കയര്‍ വ്യാപാരിയായിരുന്നു. പല സ്ത്രീകളുമായി അക്കാലത്ത് ഇയാള്‍ ലൈഗീകബന്ധം സ്ഥാപിച്ചിരുന്നു. ഇതിനിടെ പരിചയപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ അമ്മ ഷീജ മുത്തമകളും ഷിബു ഇളയ മകനുമാണ്. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം മകളെ വിവാഹം കഴിപ്പിച്ചയച്ചു. മകനെ ബിഎസ്സി നേഴ്‌സിംഗിന് ബാംഗ്ലൂരിലും അയച്ചു. ഇതിനിടെയാണ് ഇയാള്‍ വക്കീല്‍ ഗുമസ്തന്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
അച്ഛനും മകനും ചേര്‍ന്നാല്‍ നാട്ടില്‍ എന്തു കുറ്റകൃത്യവും ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിക്ടറിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നില്‍ക്കാന്‍ വേണ്ടി വളര്‍ത്തിയ ഗുണ്ടയാണ് മകന്‍ ഷിബുവെന്നാണ് നാട്ടിലെ സംസാരം. ഷിബു സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠി ഷിബുവിനെ മര്‍ദ്ദിക്കാന്‍ ഇടയായി. ഇതറിഞ്ഞ വിക്ടര്‍ ഷിബുവിനെ കൊണ്ട് മര്‍ദ്ദിച്ച സഹപാഠിയെ തടഞ്ഞുനിര്‍ത്തി ജനനേന്ദ്രിയം കടിച്ചു മുറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മുതല്‍ ഷിബു ക്രിമിനല്‍ സ്വഭാവമുള്ള ആളായി മാറുകയായിരുന്നു. ബിഎസ്സി നേഴ്‌സിങ് പഠിക്കാന്‍ ഷിബു ബാംഗ്ലൂര്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് തിരിച്ചു വന്ന് എറണാകുളത്തുള്ള ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.
അച്ഛനായ വിക്ടറിനൊപ്പം ചേര്‍ന്ന് ഇയാള്‍ നാട്ടുകാരുടെ സൈ്വര്യ ജീവിതം നശിപ്പിക്കാന്‍ കൂട്ടുനിന്നു വരികയായിരുന്നു. ഇയാളുടെ പക്കല്‍ നാടന്‍ തോക്കും മാരകായുധങ്ങളും ഉള്ളതായി അടുത്ത ബന്ധുക്കള്‍ പറയുന്നു. 2007ല്‍ വിക്ടറിന്റെ അമ്മയുടെ അനിയത്തിയുടെ മകനെ ഇരുവരും ചേര്‍ന്ന് മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. വെള്ളിമണ്‍ സ്വദേശിയായ ആന്റണി എന്നയാളേയും വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. വക്കീല്‍ ഗുമസ്തന്‍ ജോലിക്ക് പുറമേ കൊല്ലം പായിക്കടയിലുള്ള ഫിസി ലോഡ്ജിന്റെ മാനേജര്‍ കൂടിയായിരുന്നു. ഇവിടെ ഏറെയും അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്. നിരവധി പെണ്‍കുട്ടികളെ വലവീശി പിടിച്ചും ഭീഷണിപ്പെടുത്തിയും ഇവിടെയെത്തിച്ച് പല പ്രമുഖര്‍ക്കും ഇയാള്‍ കാഴ്ചവച്ചിട്ടുണ്ട്. ഇതിന്റെ നന്ദി സൂചകമായിരുന്നു കുണ്ടറ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളപ്പെട്ടത്.
വിക്ടറിന്റെ അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തന്റെ വരുതിയിലെത്തിക്കാന്‍ കഴിയാത്തതിന്റെ പകയിലാണ് പതിനാലുകാരനെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് അമ്മ പറയുന്നു. ഷീജയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജീവിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ചിട്ടാണ് കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കാന്‍ ഇവരെ ഒപ്പം നിര്‍ത്തിയിരുന്നത്. പിടിയിലായ വിക്ടറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ പല നിര്‍ണായക വെളിപ്പെടുത്തലുകളും ഉണ്ടായേക്കാം.
The post അച്ഛന്‍ ലൈംഗീക കുറ്റവാളി മകന്‍ ക്രിമിനല്‍; കുണ്ടറയിലെ വിക്ടറും മകനും നാടിനെ ഭയപ്പെടുത്തി നടത്തിയ ക്രൂരതകള്‍ പുറത്ത് appeared first on Daily Indian Herald.