തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സ് കാലാവധി സര്‍ക്കാര്‍ നീട്ടി. വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് നീട്ടിനല്‍കിയത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് താത്കാലികമായി നീട്ടി നല്‍കുന്നത്.
താത്കാലികമായി നീട്ടി നല്‍കുന്ന മൂന്ന് മാസകാലയളവിനുള്ളില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ മദ്യനയം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് തടസമുണ്ട്. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് നീട്ടി നല്‍കിയത്.
The post സംസ്ഥാനത്തെ മദ്യശാലകളുടെ ലൈസന്‍സ് നീട്ടി appeared first on Daily Indian Herald.