Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

അക്ഷയ്കുമാര്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് ശില്‍പ്പഷെട്ടി; താനുമായും ട്വിങ്കിള്‍ഖന്നയുമായും ഒരേസമയം ബന്ധം പുലര്‍ത്തി

$
0
0

മുംബൈ: ബോളിവുഡിലെ മുന്‍കാലത്തെ പരസ്യമായ രഹസ്യമാണ് സൂപ്പര്‍താരങ്ങളായ ശിള്‍പ്പഷട്ടി അക്ഷയ് കുമാര്‍ പ്രണയം. എന്നാല്‍ ഇപ്പോള്‍ അക്ഷയ് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹോട്ട് നായിക ശില്‍പ്പ ഷെട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും പ്രണയത്തിലായിരുന്ന കാലത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്താണ് അക്ഷയ്ക്കെതിരേ നടി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ തന്നെ ഉപയോഗിച്ചു തള്ളുകായിരുന്നുവെന്നാണ് ശില്‍പ്പ പറയുന്നത്. താനുമായി സ്നേഹത്തിലായിരുന്ന സമയത്തുന്നെ ഇപ്പോള്‍ ഭാര്യയായ ട്വിങ്കില്‍ ഖന്നയുമായും അക്ഷയ് ബന്ധം പുലര്‍ത്തിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.

തന്നോട് അക്ഷയ് കുമാര്‍ കാണിച്ചതു നെറികേടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അക്ഷയ്ക്ക് അതിനു തിരികെ കിട്ടും. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയും ചെയ്തു. തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാന്‍ കഴിഞ്ഞു. അതു തന്റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞു. ബിഗ്ബ്രദര്‍ ഷോയില്‍ പങ്കെടുത്ത് വിജയം വരിച്ച നടി അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു.

ഒരേ സമയം രണ്ടു പേരുമായാണ് അക്ഷയ്ക്ക് ബന്ധം ഉണ്ടായിരുന്നത്. താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തു തന്നെ ട്വിങ്കിളുമായും ബന്ധം ഉണ്ടായിരുന്നു. ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്റെ പേരില്‍ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്‍പ്പ പറഞ്ഞു.

കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നു കഴിഞ്ഞു. അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശില്‍പ്പ ഷെട്ടി വ്യക്തമാക്കി. പ്രണയ തകര്‍ച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശില്‍പ്പ ഷെട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

The post അക്ഷയ്കുമാര്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് ശില്‍പ്പഷെട്ടി; താനുമായും ട്വിങ്കിള്‍ഖന്നയുമായും ഒരേസമയം ബന്ധം പുലര്‍ത്തി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20537

Trending Articles