കൊല്ലം : കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരെ വീണ്ടും കൊലപാതക ആരോപണം. 2010ല്‍ കുണ്ടറയില്‍ മരിച്ച പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണ് പരാതി. തന്റെ മകളെ ലക്ഷ്യമിട്ട് വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയല്‍വാസി ആരോപിക്കുന്നു.അയല്‍ക്കാരനായ 14 കാരനെ കൊലപ്പെടുത്തിയെന്നും ബന്ധു കൂടിയയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചെന്നുമാണ് പുതിയ ആരോപണം . രണ്ടു ആരോപണങ്ങളും റജിസ്റ്റര്‍ ചെയ്ത പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കെ ആയിരുന്നു രണ്ടു പേര്‍ കൂടി ആരോപണം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.
അയല്‍ക്കാരനായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേനാക്കി കൊലപ്പെടുത്തി എന്ന ആരോപണവുമായി എത്തിയിരിക്കുന്നത് കുട്ടിയുടെ അമ്മയാണ്. 2010 ല്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. കുണ്ടറ കേസില്‍ അറസ്റ്റിലായിരിക്കുന്നത് ആത്മഹത്യ ചെയ്ത 14 കാരിയുടെ മുത്തച്ഛനാണ്. ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു കൂടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് കൊട്ടാരക്കര ഡിവൈഎസ്പി യെ അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചു.
കുണ്ടറ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ കുറേ ദിവസമായി പോലീസ് ചോദ്യം ചെയ്തു വരുന്ന മറ്റൊരു പെണ്‍കുട്ടിയാണ് മൊഴി നല്‍കിയത്. താന്‍ പ്രതിയില്‍ നിന്നും പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി പോലീസിന് മുന്നില്‍ തുറന്നു സമ്മതിക്കുകയായിരുന്നു. ഇന്നലെ മൊഴിയെടുത്തപ്പോഴാണ് പെണ്‍കുട്ടു ഇക്കാര്യം സമ്മതിച്ചത്. പേടിച്ചിട്ടാണ് ഇതുവരെ ഒന്നും തുറന്നു പറയാതിരുന്നത് എന്നും എന്നാല്‍ ആദ്യത്തെ കേസില്‍ പിടിയിലായതോടെയാണ് ഇത് തുറന്നു പറയുന്നതെന്നും പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയില്‍ രണ്ടാമതൊരു കേസ് കൂടി കുണ്ടറകേസ് പ്രതിക്കെതിരേ ഇന്ന് രാവിലെ എടുത്തിട്ടുണ്ട്.
പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നു കൂടി പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയേക്കും. കുണ്ടറ ബലാത്സംഗ കേസില്‍ പ്രതിക്കെതിരേ മരണമടഞ്ഞ കുട്ടിയുടെ മുത്തശ്ശിയും സഹോദരിയുമാണ് മൊഴി നല്‍കിയത്. പ്രതി പല തവണ മോശമായി ഇടപെട്ടെന്ന് സ്വന്തം മകളുടെ മക്കളായ മരിച്ച കുട്ടിയും സഹോദരിയും പരാതി പറഞ്ഞിരുന്നതായി പോലീസിന് മുത്തശ്ശി മൊഴി നല്‍കുകയായിരുന്നു. ഈ മൊഴിയാണ് കേസില്‍ നിര്‍ണ്ണായക വിവരമായി മാറിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
The post കുണ്ടറക്കേസ് പ്രതി മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്തു;അയല്‍ക്കാരനായ 14 കാരനെ കൊലപ്പെടുത്തി..?ഞെട്ടിക്കുന്ന കൂടുതല്‍ തെളിവുകള്‍ ! appeared first on Daily Indian Herald.