കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തുന്നു. സുനിയുടെ അഭിഭാഷകനായ അഡ്വ.പ്രതീഷ് ചാക്കോയുടെ കൊച്ചിയിലെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. സുനി അഭിഭാഷകന് നല്‍കിയെന്ന് പറയുന്ന മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും വീണ്ടെടുക്കാനാണ് റെയ്ഡ്.
നേരത്തെ സുനിയുടെ സഹായികളായ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് ഗുരുതര വീഴ്ച്ചയായാണ് കണക്കാക്കുന്നത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ പള്‍സര്‍ സുനി ഏല്‍പിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ് അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും ഒരേസമയം റെയ്ഡ് നടത്തുന്നത്. നേരത്തെ അഡ്വ.പ്രതീഷ് ചാക്കോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനെതിരെ അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇതു നിരസിക്കുകയായിരുന്നു.
The post പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയിഡ്; നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ അഭിഭാഷകന്റെ കയ്യിലെന്ന് സംശയം appeared first on Daily Indian Herald.