Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

മദ്രസാ അധ്യാപകനെ പള്ളിമുറിയില്‍ കയറി വെട്ടിക്കൊന്നു; കാസര്‍കോട് മണ്ഡലത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍

$
0
0

കാസര്‍ഗോഡ് മദ്രസാ അധ്യാപകനായ യുവാവിനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസിനെയാണ് താമസസ്ഥലത്ത് വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കാസര്‍കോട് ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്നു റിയാസ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് കിടപ്പ് മുറികളില്‍ ഒന്നില്‍ റിയാസും തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരും കിടന്നുറങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെ ശബ്ദം കേട്ട് മുറി തുറന്നപ്പോള്‍ അക്രമം കണ്ട ഖത്തീബ് സംഭവത്തെ കുറിച്ച് മൈക്കീലൂടെ അനൗണ്‍സ് ചെയ്താണ് നാട്ടുകാരെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍, ചോരയില്‍ കുളിച്ച് കിടക്കുന്ന റിയാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജകമണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താല്‍ ആചരിക്കും. സംഭവത്തെ തുടര്‍ന്ന് ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം കാസര്‍കോട് ക്യാമ്പ് ചെയ്യുന്നുണ്ട്.

The post മദ്രസാ അധ്യാപകനെ പള്ളിമുറിയില്‍ കയറി വെട്ടിക്കൊന്നു; കാസര്‍കോട് മണ്ഡലത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20537

Trending Articles