Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20585

ധനുഷിന്റെ ചിത്രത്തില്‍ നായകനായി ടൊവിനോ തോമസ്

$
0
0

തമിഴ് നടന്‍ ധനുഷ് വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണയെത്തുന്നത് പക്ഷെ അഭിനേതാവായിട്ടല്ലെന്ന് മാത്രം നിര്‍മ്മാതാവിന്റെ റോളിലാണ് തമിഴിലെ ജനപ്രിയ നായകന്‍ എത്തുന്നത്. നേരത്തെ മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രമായി എത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ധനൂഷ് എത്തിയത്. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം നിര്‍മ്മിച്ചാണ് ധനുഷ് മലയാളത്തിലേക്ക് എത്തുന്നത്.

മൃത്യുംജയം എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തഡൊമിനിക്ക് അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബയില്‍ നിന്നുള്ള പുതുമുഖം നേഹ അയ്യറാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് താരം നിര്‍മ്മാണം ഏറ്റെടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ധനുഷ് ആരംഭിച്ച നിര്‍മ്മാണകമ്പനിയാണ് വുണ്ടര്‍ബാന്‍ ഫിലിംസ്. ഈ ബാനറില്‍ നിര്‍മ്മാണത്തില്‍ തയ്യാറായ ചിത്രങ്ങളെല്ലാം വിജയം നേടുകയും ചെയ്തിട്ടുണ്ട്.ദേശീയ പുരസ്‌കാരം വരെ ലഭിച്ച ‘വിസാരണൈ’, ‘കാക്ക മുട്ടയ്’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധപിടിച്ച് പറ്റിയ താരം കോമഡി ശ്രേണിയില്‍ പുരോഗമിക്കുന്ന കഥ കേട്ട് ഇഷ്ടപ്പെട്ട് ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

The post ധനുഷിന്റെ ചിത്രത്തില്‍ നായകനായി ടൊവിനോ തോമസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20585

Trending Articles