കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ബിജെപി പ്രാദേശിക നേതാവ് പൊലീസ് പിടിയില്‍. ബിജെപി പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റും അരൂര്‍ മണ്ഡലം കാര്യവാഹകുമായ എട്ടാം വാര്‍ഡ് തുലാപ്പഴത്ത് വീട്ടില്‍ അജയന്‍(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.
ദ്യശ്യങ്ങള്‍ പകര്‍ത്താനായി നേതാവ് കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം യുവതി കുളിമുറിയില്‍ കയറുന്നത് കണ്ട അജയന്‍ കുളിമുറിയുടെ വെന്റിലേഷനിലൂടെ ഒളിക്യാമറയില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട യുവതി ഭയന്ന് ഒച്ചവെച്ചു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ അജയന്‍ മുങ്ങി.
പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ തന്നെ യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന അജയനെ ഇന്നലെ തന്നെ ഉച്ചയോടെ പിടികൂടി. കേസ് ഒതുക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും നടക്കാതെ പോയതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. യുവതി കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണം ഇനിയും ഇഴഞ്ഞാല്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നാട്ടുകാര്‍ ഒരുങ്ങുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. പൂച്ചാക്കല്‍ പൊലീസിനാണ് അന്വേഷണ ചുമതല. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മേഖലയാണ് പൂച്ചാക്കല്‍. ഇവിടെ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
The post യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍; കുളിമുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം appeared first on Daily Indian Herald.