Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

വഴിവക്കില്‍ തുണികെട്ടി മറച്ച് ഒരു സുഖ പ്രസവം; തുണയില്ലാതെ ആശുപത്രിയില്‍ പോയ ഗര്‍ഭിണിയുടെ പ്രസവമെടുത്തത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡും

$
0
0

പ്രസവ വേദനയെത്തുടര്‍ന്ന് തുണയില്ലാതെ ആശുപത്രിയിലേക്ക് പോയ യുവതി റോഡില്‍ പ്രസവിച്ചു. പൂജപ്പുര സ്വദേശിനി ലീനാ വിശ്വനാഥാണ് വീടിനടുത്തുള്ള റോഡില്‍ പ്രസവിച്ചത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. വഴി യാത്രക്കാരായ സ്ത്രീകളുടെ സമയോചിത ഇടപെടല്‍ മൂലം യുവതിക്ക് വഴിയില്‍ തുണി മറച്ച് സൗകര്യമൊരുക്കി. പ്രസവിക്കാന്‍ യുവതിക്ക് സഹായമായി നാട്ടുകാരായ സ്ത്രീകളോടൊപ്പം കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്.

ലീനയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പ്രസവവേദനയെടുത്ത ലീന റോഡിലിറങ്ങി ഓട്ടോറിക്ഷ പിടിച്ച് ആശുപത്രിയിലേക്ക് പോകാനെത്തിയതായിരുന്നു. ലീനയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരായ സ്ത്രീകള്‍ പെട്ടെന്നുതന്നെ റോഡരികത്ത് തുണിമറച്ച് പ്രസവിക്കാനുള്ള സൗകര്യമൊരുക്കി. പൊക്കിള്‍ക്കൊടി മുറിച്ച് വേര്‍പെടുത്തിയെങ്കിലും അമിത രക്തസ്രാവമുണ്ടായി.

ആ സമയത്ത് പാങ്ങോട് നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കോസ്റ്റ്ഗാര്‍ഡിന്റെ ആംബുലന്‍സ് വഴിയിലെ ആള്‍ക്കൂട്ടം കണ്ട് നിര്‍ത്തി. അവിടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും അവശയായ ലീനയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ കയറ്റി ഡ്രൈവര്‍ സുഭാഷ് ബാബു പെട്ടെന്നുതന്നെ തൈക്കാട് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് അമ്മയെും കുഞ്ഞിനെയും പിന്നീട് മെഡിക്കല്‍കോളേജ് എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയെന്ന് തൈക്കാട് ആശുപത്രി അധികൃതര്‍ അറിയിച്ചു.

The post വഴിവക്കില്‍ തുണികെട്ടി മറച്ച് ഒരു സുഖ പ്രസവം; തുണയില്ലാതെ ആശുപത്രിയില്‍ പോയ ഗര്‍ഭിണിയുടെ പ്രസവമെടുത്തത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images