Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്; സത്യം വെളിപ്പെടുത്താനിരുന്ന ജയലളിതയെ ശശികല കൊന്നു

$
0
0

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം വിവാദങ്ങളുടെ കുത്തൊഴുക്കാണ്. ദുരൂഹമായ മരണത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ഇതിനിടയിലാണ് അവരുടെ മകളാണെന്ന് അവകാശപ്പെട്ടെത്തിയ യുവതിയ്ക്കു പിന്നാലെ മകനാണെന്ന അവകാശവാദവുമായി ഒരു യുവാവും രംഗത്തെത്തിയിരിക്കുന്നത്. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

താന്‍ ജയലളിതയുടെ ഏക മകനാണെന്നും ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. 2016 സെപ്തംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ജയലളിതയെ താന്‍ സന്ദര്‍ശിച്ചിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു.

ജയളിതയോടൊപ്പം നാലു ദിവസം താന്‍ താമസിച്ചിരുന്നു. താന്‍ മകനാണെന്ന കാര്യം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജയലളിതയും ശശികലയും തമ്മില്‍ വാക്കേറ്റം നടക്കുകയും ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തു. പടികള്‍ക്കു മുകളില്‍നിന്ന് താഴെവീണാണ് ജയലളിതയ്ക്ക് പരിക്കേറ്റതെന്നും ഇയാള്‍ പറയുന്നു.
പേടി മൂലമാണ് ഈ കാര്യങ്ങള്‍ താന്‍ മുന്‍പ് പുറത്തു പറയാതിരുന്നത്. എന്നാല്‍ പിന്നീട് താന്‍ ധൈര്യം സംഭരിക്കുകയും സത്യം വെളിപ്പെടുത്താന്‍ തയ്യാറാവുകയുമായിരുന്നു. ജയലളിതയുടെ ഏക മകനായ താനാണ് അവരുടെ സ്വത്തുവകകളുടെയെല്ലാം അവകാശിയെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് പ്രിയാലക്ഷ്മി എന്നൊരു യുവതി അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജ അവകാശവാദമാണെന്ന് പോലീസ് കണ്ടെത്തുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

The post ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്; സത്യം വെളിപ്പെടുത്താനിരുന്ന ജയലളിതയെ ശശികല കൊന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20541

Trending Articles