Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പിറവത്ത് നാളെ ഹര്‍ത്താല്‍; മിഷേലിനു നീതി വേണം…സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു

$
0
0

കൊച്ചി: സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സോഷ്യല്‍ മീഡീയയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധനത്തിന് പിന്തുണ നല്‍കി സിനിമാ താരങ്ങളുള്‍പ്പെടെയുള്ളവല്‍ രംഗത്തെത്തിയതോടെ മിഷേലിന് നീതി തേടിയുളള ഹാഷ് ടാഗ് കാംപയിന്‍ വൈറലാവുകയാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് നാളെ പിറവത്ത് ഹര്‍ത്താലചരിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ ഇന്നു രാവിലെ 10ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രത്യേക അന്വേഷണസംഘം വേണമെന്നു എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു.

മിഷേലിന് നീതി ആവശ്യപ്പെട്ട് ടൊവിനോ, നിവിന്‍ പോളി, അജുവര്‍ഗീസ്, കുഞ്ചാക്കാ ബോബന്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു.അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരാളാണ്. ഈ കഴിഞ്ഞ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ പോയ പെണ്‍കുട്ടിയെ പിന്നീട് കണ്ടതുകൊച്ചിക്കായലില്‍ ജീവനറ്റ നിലയില്‍. അവള്‍ക്കും വേണം നീതി. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാന്‍ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ട്. നീതി എല്ലാവര്‍ക്കും വേണം. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നമുക്കും അണിചേരാമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെഴുതിയ കുറിപ്പില്‍ കുഞ്ചാക്കോ പറയുന്നു.

മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രഥാമികാന്വേഷണത്തില്‍ പോലും പൊലീസ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി പോലും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അതിന് കെല്‍പ്പില്ലെങ്കില്‍ എന്തിനാണ് പൊലീസ് സ്റ്റേഷന്‍ നടത്തിക്കൊണ്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.പതിനെട്ടുകാരിയുടെ ജീവന് പുല്ല് വിലപോലും കല്‍പ്പിക്കാതെ ആത്മഹത്യയാണെന്ന സ്ഥിരം പല്ലവിയാണ് ഇവിടെയും പൊലീസ് സ്വീകരിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

മരണം ദുരൂഹമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആവര്‍ത്തിച്ച് പറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട് കൈപ്പറ്റാന്‍ പോലും പൊലീസ് തയാറായിട്ടില്ല. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നിത്തല പറഞ്ഞുസ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ജീവനില്ലാത്ത പ്രസ്താവനകള്‍ക്ക് കഴിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

The post പിറവത്ത് നാളെ ഹര്‍ത്താല്‍; മിഷേലിനു നീതി വേണം… സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles