Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഇമ്രാന്‍ഖാന്റെ മുന്‍ഭാര്യയെ കോക്പിറ്റിലിരുത്തി: പൈലറ്റിനെതിരെ അന്വേഷണം

$
0
0

ലാഹോര്‍:പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യയെ കോക്പിറ്റില്‍ ഇരുത്തി വിമാനം പറത്തിയ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ പൈലറ്റിന്റെ നടപടി വിവാദത്തില്‍. ലണ്ടനില്‍ നിന്നും ലാഹോറിലേക്കുള്ള വിമാനത്തിലാണ് ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യയായ റെഹം കോക്പിറ്റിലിരുന്ന് യാത്ര ചെയ്തത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണ് അന്വേഷണത്തിനുത്തരവിട്ടത്.
ലണ്ടനില്‍നിന്ന് ലാഹോറിലേക്കുള്ള യാത്രയിലാണ് സംഭവം. കോക്പിറ്റിലിരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച റേഹംഖാനെ ഏതാനും മിനിറ്റ് കോക്പിറ്റിലിരിക്കാന്‍ പൈലറ്റ് അനുവദിച്ചതായി എയര്‍ലൈന്‍സിനെ ഉദ്ധരിച്ച് ഡോണ്‍ ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്തപുറത്തുവിട്ടത്. എയര്‍ലൈന്‍സിന്റെ നിയമവ്യവസ്ഥകളില്‍ പ്രത്യേക അനുമതിയില്ലാതെ പുറത്തുനിന്നാര്‍ക്കും കോക്പിറ്റിലിരിക്കാന്‍ അനുവാദമില്ല. അന്വേഷണത്തില്‍ പൈലറ്റിന്റെ ഭാഗത്ത് കുറ്റം കണ്ടാല്‍ ആവശ്യമായ നടപടിയെടുക്കുമെന്നും മാനേജ്‌മെന്റ് വക്താവ് പറഞ്ഞു.
കോക്പിറ്റിലിരിക്കുന്ന ഫോട്ടോ റേഹം ഖാന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ഐ.എ. പ്രാഥമികാന്വേഷണത്തിനുത്തരവിട്ടത്. കോക്പിറ്റിലിരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാനേജ്‌മെന്റിന് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്നും എയര്‍ലൈന്‍സ് വക്താക്കള്‍ പറയുന്നു.പൈലറ്റിനും കോപൈലറ്റിനും അല്ലാതെ യാത്രക്കാര്‍ക്ക് കോക്പിറ്റില്‍ കയറാന്‍ അനുവാദമില്ലെന്നും അത്തരത്തില്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് പി.ഐ.എ പറയുന്നത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ പി.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.


Viewing all articles
Browse latest Browse all 20539

Trending Articles