Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

സുചിത്ര തമിഴ് സിനിമാ ലോകത്തെ ട്വീറ്റുകള്‍ കൊണ്ട് വിയര്‍പ്പിക്കുന്നു; നയന്‍താരയുടെ രംഗങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ ഗായിക ഇന്നലെ മൂന്ന് വിഡിയോ പുറത്ത് വിട്ടു

$
0
0

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളക്കി മറിക്കുകയാണ് ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വീറ്റുകള്‍. സിനിമാ ലോകത്തെ ആരും കാണാത്ത കാഴ്ച്ചകള്‍ പരസ്യപ്പെടുത്തുന്ന ഗായിക ധനുഷിനെയാണ് ആക്രമിക്കുന്നത്. ധനുഷും കൂട്ടുകാരനും തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച സുചിത്ര ധനുഷ് അമലാ പോള്‍ എന്നിവരുടെ അരുതാത്ത ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് തെന്നിന്ത്യന്‍ ഹോട്ട് താരം നയന്‍സിനെയാണ്. നയന്‍സും തമിഴിലെ ഒരു പ്രമുഖ സംവിധായകനും ഒപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ പുറത്തുവിടുമെന്നാണ് അവരുടെ ഭീഷണി. നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഞായറാഴ്ച്ച രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്ന് സുചിത്രയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ മൂന്ന് വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും രണ്ടെണ്ണത്തില്‍ നയന്‍സിനെ കാണാനായില്ല. ഒരു വീഡിയോ മുഖം കാണിക്കാത്തതുമായിരുന്നു. അല്‍പ സമയത്തിനകം തന്നെ ട്വിറ്റര്‍ അധികൃതര്‍ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.

ധനുഷ്, തൃഷ, സംഗീത സംവിധായകന്‍ അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ ചൂടന്‍ ഫോട്ടോകള്‍ സുചിത്ര നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ നടന്‍ ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തനിക്ക് മദ്യത്തില്‍ മയക്കുമരുന്നു നല്കി ബലാത്സംഗത്തിനിരയാക്കിയെന്ന് സുചിത്ര ഇന്നലെ ആരോപിച്ചു. ധനുഷും അമല പോളും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്നും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും സുചിത്ര പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നയന്‍താരയുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സുചിത്ര ഭീഷണി മുഴക്കിയത്.

രാത്രി ഏറെ വൈകിയും നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും ലീക്കാക്കുമെന്ന് സുചിത്ര ഭീഷണിപ്പെടുത്തുകയുണ്ടായി. തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനിടയില്‍ സര്‍വെ നടത്തിയാണ് ഇപ്പോള്‍ സുചിത്ര കാര്‍ത്തിക്ക് ഓരോ ഫോട്ടോയും വീഡിയോയും ലീക്കാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിക്കാന്‍ ‘ആസ്‌ക്‌സുചി’ എന്നൊരു ഹാഷ് ടാഗും താരം ട്വിറ്ററില്‍ ഉണ്ടാക്കി.

suchi4
കഴിഞ്ഞദിവസം മലയാളി താരം അമലപോളും ധനുഷും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കുമെന്ന് സുചിത്ര ഭീഷണി മുഴക്കിയിരുന്നു. സംവിധായകന്‍ എ.എല്‍. വിജയുമായുള്ള അമലയുടെ വിവാഹബന്ധം പിരിയാന്‍ കാരണം ധനുഷാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുള്ള തെളിവുകളെല്ലാം തനിക്കു ലഭിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. കഴിഞ്ഞദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇതിനിടെ തൃഷയുടെയും രമ്യ കൃഷ്ണന്റെയും ചൂടന്‍ ഫോട്ടോകള്‍ സുചിത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. രമ്യയുടെ പാര്‍ട്ടിക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണിത്. വിശാല്‍ തൃഷയ്ക്കും മറ്റൊരു യുവതിക്കുമൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ട്വിറ്ററില്‍ സുചിത്രയുടെ ഫോളോവേഴ്‌സ് 15 ഇരട്ടി കൂടി. സുചിത്രയ്‌ക്കെതിരേ തമിഴ് സിനിമലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. താരങ്ങളെ വ്യക്തിപരമായി അപമാനിച്ച് പ്രശസ്തി കൊയ്യുകയാണ് ഗായികയുടെ ലക്ഷ്യമെന്നാണ് ആരോപണം.
എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് സുചിത്ര പറയുന്നത്. പക്ഷെ സുചിത്ര ചില പ്രശ്‌നങ്ങളിലാണെന്നും അതിന്റെ കാരണത്താല്‍ കാണിച്ചു കൂട്ടുന്നതാണ് ഇതെല്ലാമെന്നുമന്നും സുചിത്രയുടെ ഭര്‍ത്താവ് അറിയിച്ചു. ഭര്‍ത്താവുമായി വേറിട്ട് കഴിയുകയാണ് ഇവരിപ്പോള്‍. സുചിത്ര പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലരുടെ അഭിപ്രായം. എന്നാല്‍ തനിക്ക് ആവശ്യത്തിലധികം പ്രശസ്തിയുണ്ടെന്നും സത്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തുന്നതെന്നുമാണ് ഗായികയുടെ നിലപാട്.

The post സുചിത്ര തമിഴ് സിനിമാ ലോകത്തെ ട്വീറ്റുകള്‍ കൊണ്ട് വിയര്‍പ്പിക്കുന്നു; നയന്‍താരയുടെ രംഗങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ ഗായിക ഇന്നലെ മൂന്ന് വിഡിയോ പുറത്ത് വിട്ടു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles