കൊച്ചി: യുവനടിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്ന പലവാര്‍ത്തകളും പുറത്തുവരുകയാണ്. പലരും തുറന്നുപറച്ചിലുകളുമായി രംഗത്തെത്തുന്നു. പഴയകാല നായികയായ നടി ചാര്‍മ്മിളയും തനിക്ക് മലയാള സിനിമാ ലോകത്തുനിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയാണ്. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നും മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ നല്‍കാമെന്നാണ് അവരുടെ വാഗ്ദാനം. മലയാളത്തില്‍ അഭിനയിക്കുന്നതിന് ഇഷ്ടമാണെങ്കിലും ഇത്തരത്തില്‍ ലഭിക്കുന്ന വേഷങ്ങള്‍ തനിക്ക് വേണ്ടെന്ന നിലപാടാണ് തന്റെതെന്നും അവര്‍ പറയുന്നു. മലയാളത്തിലെ ചില താരങ്ങളും സംവിധായകരും കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള പറയുന്നു. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും ഇത്തരത്തില്‍ മോശമായി പെരുമാറാറുണ്ടെന്നും മുന്‍ നായിക പറഞ്ഞു.
നായിക വേഷം അഴിച്ചുവച്ച താരം ഇപ്പോള്‍ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അമ്മ വേഷമാണ് ചെയ്യുന്നത്. എന്നാല്‍ മലയാളത്തില്‍നിന്നും മാത്രമാണ് തനിക്ക് ഇത്തരം അനുഭവം ഉണ്ടായത്. തന്റെ പ്രായത്തെ പോലും ആരും ബഹുമാനിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും മോശമായി സംസാരിക്കാറുണ്ട്.
തമിഴിലും തെലുങ്കിലും അമ്മ വേഷമാണ് ചെയ്യുന്നത്. അവിടെയൊന്നും പ്രശ്നങ്ങളില്ല. ഇവിടെ മലയാളത്തില്‍ പക്ഷെ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇങ്ങനെ തന്നോട് ചോദിക്കുന്നുള്ളൂവെന്ന് താരം പറയുന്നു.
നടിയെ നടിയായി കാണാതെ വന്ന് കിടക്കൂ എന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്നാണ് നടിയുടെ ചോദ്യം. കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളോ എന്ന് ചോദിക്കുന്ന ചാര്‍മിള 42 വയസ്സായ തന്റെ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.
1991 ല്‍ തയ്യല്‍ക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ സിനിമ മേഖലയിലേക്ക് കാലെടുത്ത വച്ച ചാര്‍മിളയുടെ ആദ്യ മലയാള അരങ്ങേറ്റം സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയായിരുന്നു. കേളിയെന്ന ഭരതന്‍ ചിത്രത്തില്‍ ജയറാമിന്റെ നായികയായി ശ്രദ്ധേയമായ വേഷം ചെയ്ത ചാര്‍മിള അക്കാലത്ത് മലയാളത്തില്‍ നിരവധി നായികാ വേഷങ്ങള്‍ വെള്ളിത്തിരയില്‍ എത്തിച്ച പ്രഗത്ഭയായ നടിയാണ്.
The post മലയാള സിനിമാ ലോകം നടിയായി കണ്ടില്ല; വന്ന് കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും; തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് മുന്‍കാല നായിക ചാര്‍മ്മിള appeared first on Daily Indian Herald.