കണ്ണൂര്‍: നഗരത്തിലെ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം പുലിയിറങ്ങി. തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ മൂന്നുമണിയോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതായി വിവരമുണ്ട്. ബംഗാള്‍ സ്വദേശിയായ യുവാവിനും രണ്ടു നാട്ടുകാര്‍ക്കുമാണ് പരുക്കേറ്റത്. ഒരാളെ വീടിനു മുന്നില്‍ വച്ചും മറ്റു രണ്ടു പേരെ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ പോയപ്പോഴുമാണ് പുലി ആക്രമിച്ചത്.
നാട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജനവാസ മേഖലയില്‍ പുലിയെ കണ്ടതിനാല്‍ വലിയ ആശങ്കയിലാണ് നാട്ടുകാര്‍. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പോലീസും വനം വകുപ്പും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പുലി കുറ്റിക്കാട്ടില്‍ തന്നെയുണ്ടെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. തിരച്ചില്‍ തുടരുകയാണ്.
The post കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ ആക്രമണം; മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍; ഓടി മറഞ്ഞ പുലിയെ കിട്ടിയില്ല നാട്ടുകാര്‍ പരിഭ്രാന്തിയില്‍ appeared first on Daily Indian Herald.