Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മെക്‌സിക്കന്‍ അപാരത ചരിത്രത്തെ തിരിച്ചിട്ടത്; യഥാര്‍ത്ഥ നായകന്‍ സിനിമയില്‍ വില്ലനായെന്ന ആരോപണവുമായി കെ.എസ്.യു

$
0
0

വന്‍വരവേല്‍പ്പാണ് മെക്‌സിക്കന്‍ അപാരതയ്ക്ക് തീയറ്ററുകളില്‍ നിന്നും കിട്ടുന്നത്. പലസ്ഥലങ്ങളിലും മുദ്രാവാക്യം വിളിയുമായിട്ടാണ് ആരാധകര്‍ സിനിമ കണ്ടിറങ്ങിയത്. എസ് എഫ് ഐ പ്രവര്‍ത്തകരും സൈബര്‍ മേഖലയിലെ ഇടത് അനുഭാവികളും ഉള്‍പ്പെടെ സിനിമയെ ആഘോഷിക്കുമ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചതാണ് സിനിമയെന്ന് ആരോപിച്ച് കെ എസ് യു രംഗത്തെത്തിയിരിക്കുകയാണ്.

മെക്സിക്കന്‍ അപാരതയില്‍ മഹാരാജാ കോളേജില്‍ വലത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ എസ് ക്യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും അഴിഞ്ഞാടുന്നതുമാണ് ചിത്രീകരിച്ചത്. ഇവരുടെ ഏകപക്ഷീയ നിലപാടുകളെ തറപറ്റിച്ച് ഇടത് സംഘടനയാ എസ് എഫ് വൈ മുന്നേറുന്നതിനെക്കുറിച്ചാണ് സിനിമ. എന്നാല്‍ 2011ല്‍ എസ് എഫ് ഐയെ തറപറ്റിച്ച് കെ എസ് യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, ജിനോ ജോണ്‍ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി മാറ്റുകയായിരുന്നു ചിത്രത്തിലെന്ന് കെ എസ് യുവിന്റെ കേരളാ ഘടകം ഒഫീഷ്യല്‍ പേജ് അവകാശപ്പെടുന്നു. മെക്സിക്കന്‍ അപാരതയില്‍ ജിനോ ജോണ്‍ കെ എസ് ക്യു നേതാവായി എസ് എഫ് വൈയെ തല്ലിച്ചതക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തിലെ നായകനെ സിനിമയില്‍ പ്രതിനായകനായും അന്ന് വിജയം നേടിയെ കെ എസ് യുവിനെ കെ എസ് ക്യുവാക്കി പരാജിതരാക്കിയും സിനിമ മാറ്റിയെന്നാണ് കെ എസ് യുവിന്റെ ആരോപണം. മഹാരാജാസില്‍ എസ് എഫ് ഐ കൊടിമരം ഒടിക്കുന്ന രംഗം, ചെയര്‍മാനായി ജിനോ നടത്തുന്ന പ്രസംഗം എന്നിവയുടെ യൂട്യൂബ് ലിങ്കുകളും കെ എസ് യു ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമ രാഷ്ട്രീയമായി ആരെയും ഇകഴ്ത്താനും പുകഴ്ത്താനും വേണ്ടി ഒരുക്കിയതല്ല എന്നാണ് അണിയറക്കാരുടെ വാദം. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നാണ് ഇവരുടെ പക്ഷം.

വിമര്‍ശനവും വിവാദവുമൊക്കെ ഏതായാലും മെക്സിക്കന്‍ അപാരതയുടെ ബോക്സ് ഓഫീസിന് ഗുണമാവുകയേ ഉള്ളൂ. നിലവില്‍ പുലിമുരുകന് ശേഷം മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ് ഒരു മെക്സിക്കന്‍ അപാരത.

The post മെക്‌സിക്കന്‍ അപാരത ചരിത്രത്തെ തിരിച്ചിട്ടത്; യഥാര്‍ത്ഥ നായകന്‍ സിനിമയില്‍ വില്ലനായെന്ന ആരോപണവുമായി കെ.എസ്.യു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles