Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ലൈംഗിക ആരോപണ വെളിപ്പെടുത്തല്‍ സരിതയുമായി ചര്‍ച്ച നടത്തിയ ശേഷമെന്ന് ബിജു രാധാകൃഷ്ണന്‍

$
0
0

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണമടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത് സരിതയുടെ അറിവോടെയും സമ്മതത്തോടെയുമെന്ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്്ണന്‍െറ മൊഴി. തന്‍െറ അഭിഭാഷകന്‍ മോഹന്‍ കുമാറും സരിതയും തമ്മില്‍ ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പലപ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അഭിഭാഷകന്‍െറ കാള്‍ ഡീറ്റയില്‍സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബിജു മൊഴി നല്‍കി. അതിനിടെ, ബിജുവിന്‍െറ കൈയിലുണ്ടെന്ന് പറയുന്ന ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മീഷന് അപേക്ഷ നല്‍കി. ദൃശ്യങ്ങള്‍ ഡിസംബര്‍ പത്തിന് ഹാജരാക്കണമെന്ന് കമ്മീഷന്‍ ബിജു രാധാകൃ്ഷണന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും എം.എല്‍.എയും മന്ത്രിയുടെ പി.എ എന്നിവരടക്കം ആറുപേര്‍ സരിതയുമായി ബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ തന്‍െറ കൈയിലുണ്ടെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കാന്‍ തയാറാണെന്നും ബിജു ബുധനാഴ്ച മൊഴി നല്‍കിയിരുന്നു. ഇന്ന് രാവിലെ മൊഴി നല്‍കവെയാണ്, താന്‍ അഭിഭാഷകന്‍ വഴി കഴിഞ്ഞ ദിവസം സരിതയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് വ്യക്തമാക്കിയത്. ഈമാസം ഒന്നിന് മൊഴി നല്‍കി മടങ്ങിയശേഷം തന്‍െറ അഭിഭാഷകന്‍ സരിതയെ വിളിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യമുള്‍പ്പെടെയുള്ളവ തുറന്നുപറയാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചിരുന്നു. പിന്നീട്, സരിത അഭിഭാഷകനെ പലപ്രാവശ്യം തിരിച്ചുവിളിക്കുകയും മൂന്ന് കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധവും, മന്ത്രിമാരുമായുള്ള ബന്ധവും കൂടാതെ, നടി ശാലുമേനോന് വേണ്ടി പണം ചെലവഴിച്ചതുകൊണ്ടാണ് സോളാര്‍ ബിസിനസ് തകര്‍ന്നത് എന്ന കാര്യവും അറിയിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ശാലുമേനോനുവേണ്ടി പണംചെലവഴിച്ചതുകൊണ്ട് ബിസിനസ് തകര്‍ന്നുവെന്ന വാദം സത്യമല്ലാത്തതതിനാല്‍ അതുമാത്രം കമ്മീഷന് മുമ്പാകെ പറഞ്ഞില്ളെന്നും ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും ബിജു വ്യക്തമാക്കി.

രാവിലെ മൊഴി രേഖപ്പെടുത്തല്‍ തുടങ്ങും മുമ്പായി, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍, ഇതുസംബന്ധിച്ച് തന്‍െറ കൈയിലുണ്ടെന്ന് അവകാശപ്പെട്ട സി.ഡി ഡിസംബര്‍ 10ന്ഹാജരാക്കണമെന്ന് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന് മുമ്പ് സി.ഡി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ശക്തമായ നടപടിയെടുക്കുമെന്നും കമ്മീഷന്‍ ശക്തമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനുള്ള അധികാരം കമ്മീഷനുണ്ടെന്നും അധികാരം ഉപയോഗിക്കാനും കമ്മീഷന് അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജുവില്‍ നിന്ന് സി.ഡി പിടിച്ചെടുക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മീഷന്‍ ശക്തമായി പ്രതികരിച്ചത്.
സി.ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കണമെന്നും തന്‍െറ അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷമേ തനിക്ക് തെളിവ് ഹാജരാക്കാന്‍ കഴിയൂ എന്നും ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്രയും സമയം അനുവദിക്കാന്‍ കഴിയില്ളെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ഒരാഴ്ച സമയം അനുവദിച്ച്, പത്തിന് സി.ഡി ഹരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.


Viewing all articles
Browse latest Browse all 20538

Trending Articles