മുംബൈ: വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിനെത്തുടര്‍ന്ന് മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചന്‍ താക്കൂര്‍(27) എന്ന മുംബൈ മോഡലാണ് അറസ്റ്റിലായത്. സഹര്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കാഞ്ചന്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനെത്തിയത്. ബോര്‍ഡിങ് ഗേറ്റ് ആദ്യം കടന്ന മോഡല്‍ തന്റെ കൂടെയുള്ള ഒരു സുഹൃത്തിന്റെ ബാഗ് പരിശോധിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതിലൊരു ബോംബുണ്ടായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥരോടും പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് സിഐഎസ്എഫും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി.
കൂടാതെ വിമാനത്താവളത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ജവാന്മാരോട് കാഞ്ചന്‍ വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. നാല് യുവതികളേയും ചോദ്യം ചെയ്ത ശേഷം ഇവരെ കൂട്ടാതെ വിമാനത്തിന് പറന്നുയരാന്‍ അനുമതി നല്‍കുകയായിരുന്നു. ബോംബ് പ്രശ്നത്തെത്തുടര്‍ന്ന് രാത്രി 9 മണിക്ക് പോകേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ഡല്‍ഹിയിലേക്ക് പോയത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകളാണ് മോഡലിനെതിരെ ചുമത്തിയിരിക്കുന്നത്.
The post വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് വ്യാജ പ്രചരണം : പരിഭ്രാന്തി സൃഷ്ടിച്ച മോഡല്‍ അറസ്റ്റില്‍ appeared first on Daily Indian Herald.