Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

തൊഴിലാളികളുടെ മിനിമം വേതനം 37 ശതമാനം വര്‍ദ്ധിപ്പിച്ച് ആംആദ്മി സര്‍ക്കാര്‍; ജനപ്രിയ പദ്ധതികളില്‍ തിളങ്ങി ഡല്‍ഹി

Previous: മെത്രാന്‍റെ 4 ഫോണ്‍കോളുകള്‍ കൊണ്ട് ഏത് വാര്‍ത്തയും തമസ്കരിച്ചിരുന്ന കാലഘട്ടമല്ലിത് . മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ഒതുക്കിത്തുതീര്‍ത്ത സംഭവങ്ങള്‍ വാര്‍ത്താമുറികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം.ഈ ഇരപിടിയന്മാരെ നോക്കിയാണോ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് ക്രിസ്തു ആക്രോശിച്ചത് ?
$
0
0

ന്യൂഡല്‍ഹി: തൊഴിലാളികളുടെ കുറഞ്ഞ വേതനം 37 ശതമാനം വര്‍ദ്ധിപ്പിച്ച് ആം ആദ്മിസര്‍ക്കാര്‍. തിരഞ്ഞെടുപ്പ വാഗ്ാദനങ്ങള്‍ നിറവേറ്റിയും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും ജനങ്ങളുടെ കയ്യടി നേടുന്ന കേജരിവാള്‍ ഈ പുതിയ നീക്കത്തിലൂടെയും ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ.് ചരിത്രത്തിലെ ഏറ്റവും വലിയ വേതന വര്‍ധനവാണ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാരിന്റെ പുതിയ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചു. നിലവില്‍ 9724 രൂപ മാസശമ്പളമായി ലഭിക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്കു പുതിയ വര്‍ധനവ് നടപ്പാകുന്നതോടെ അതു 13,350 രൂപയായി ഉയരും.

ഡല്‍ഹിയില്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായിട്ടുള്ളത്. ജനോപകാര തീരുമാനത്തിലൂടെ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാനാണ് ആം ആദ്മി നീക്കമിട്ടിട്ടുള്ളതെന്നാണ് സൂചന.

കഴിഞ്ഞ ആഗസ്തില്‍ തൊഴിലാളികളുടെ കുറഞ്ഞ ശമ്പളത്തില്‍ 50 ശതമാനം വര്‍ധന വരുത്താന്‍ എഎപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാലതിന് അന്നത്തെ ലഫ്റ്റ്‌നന്റ് ഗവര്‍ണറായിരുന്ന നജീബ് ജങ്ങ് അനുമതി നിഷേധിക്കുകയായിരുന്നു.

മുമ്പ് സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യ ചികിത്സ നല്‍കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. താല്‍ക്കാലിക അധ്യാപകരുടെ ശമ്പളം 80 ശതമാനം വരെ വര്‍ധിപ്പിച്ച് ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയും രംഗത്തെത്തിയിരുന്നു.

The post തൊഴിലാളികളുടെ മിനിമം വേതനം 37 ശതമാനം വര്‍ദ്ധിപ്പിച്ച് ആംആദ്മി സര്‍ക്കാര്‍; ജനപ്രിയ പദ്ധതികളില്‍ തിളങ്ങി ഡല്‍ഹി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20548

Trending Articles