Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കിഫ്‌ബി ബജറ്റ്’ചോര്‍ത്തിയ മന്ത്രി രാജിവയ്ക്കുക: ദമ്മാം ഒ ഐ സി സി

$
0
0

E.K.Salim

ദമ്മാം: ധനമന്തി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന അതേ സമയത്ത് തന്നെ പ്രതിപക്ഷ നേതാവിന് മീഡിയാ റൂമില്‍ ബജറ്റ് അവതരിപ്പിക്കുവാന്‍ സാഹചര്യമൊരുക്കിയ ധനമന്ത്രി ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാത്ത പക്ഷം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുവാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബജറ്റ് ചോര്‍ന്നത് സ്റ്റാഫിന് പറ്റിയ പിഴവാണെന്ന് പറഞ്ഞു ലാഘവത്തോടെ കാണുന്ന മന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. പവിത്രത നഷ്ടപ്പെട്ട ഡോ.തോമസ് ഐസക്കിന്‍റെ ചോര്‍ന്ന കിഫ്‌ബി ബജറ്റിന് പകരം പുതിയ ബജറ്റ് അവതരിപ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഒ ഐ സി സി ആവശ്യപ്പെട്ടു.

കിഫ്ബിയെയും പ്രവാസികളെയും ആശ്രയിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പറയുന്ന ബജറ്റില്‍ ഇന്ന് കേരളജനത അഭിമുഖീകരിക്കുന്ന അരിയുടെയും മറ്റും അതിരൂക്ഷമായ വിലക്കയറ്റവും, തീഷ്ണമായ വരള്‍ച്ചയും നേരിടുന്നതിന് ഗൗരവതരമായ ഇടപെടലോ മതിയായ വിഹിതമോ ഈ ബജറ്റില്‍ കാണുന്നില്ല. ചില പൊടിക്കൈകള്‍ പ്രയോഗിച്ചുകൊണ്ട് പ്രവാസികളോട് കൂടുതല്‍ നിക്ഷേപം സര്‍ക്കാരിലേക്ക് ആവശ്യപ്പെടുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. പ്രവാസി ക്ഷേമ പെന്‍ഷന്‍ അയ്യായിരമായി വര്‍ദ്ധിപ്പിക്കുവാന്‍ പോകുന്നുവെന്ന നുണപ്രചരണം നല്‍കി ലക്ഷക്കണക്കിനാളുകളാണ് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നോര്‍ക്കയില്‍ അംഗത്വമെടുത്തത്. എന്നാല്‍, അതിന്‍റെ പകുതിപോലും ബജറ്റില്‍ പ്രഖ്യാപിക്കാതെ പ്രവാസികളെ കബളിപ്പിച്ചിരിക്കുകയാണെന്നും ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ.സലിമും പറഞ്ഞു.

The post കിഫ്‌ബി ബജറ്റ്’ ചോര്‍ത്തിയ മന്ത്രി രാജിവയ്ക്കുക: ദമ്മാം ഒ ഐ സി സി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles