മാങ്ങ പറിക്കാനായി അയല്‍പക്കത്തെ വീട്ടുവളപ്പില്‍ കയറിയ വിദ്യാര്‍ത്ഥിയെ മാവില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായ പതിനാലുകാരനെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
അയല്‍പക്കത്തെ വിട്ടുവളപ്പില്‍ മാങ്ങ പറിക്കാനെത്തിയ പതിനാലുകാരനെ മാവില്‍ കെട്ടിയിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഷൊര്‍ണൂര്‍ കാരയ്ക്കാടാണ് സംഭവം. മര്‍ദ്ദനത്തില്‍ അവശനായ കുട്ടി
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കൂട്ടുകാര്‍ക്കൊപ്പം വീടിനടുത്ത് കളിക്കുകയായിരുന്നു. അതിനിടെ മാങ്ങ പറിക്കാനായി അടുത്തുള്ള വീട്ടുവളപ്പില്‍ കയറി. ഇത് കണ്ട വീട്ടുടമസ്ഥന്‍ മുഹമ്മദലി കുട്ടികളെ ഓടിച്ചു. പിടിയിലായ കുട്ടിയെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കിയെന്നാണ് പരാതി. കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ച് മരത്തില്‍ കെട്ടിയിടുകയായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനമേറ്റ് അവശാനയ കുട്ടിയുടെ കഴുത്ത് ഞെരിച്ചെന്നും ആരോപണമുണ്ട്. അര മണിക്കൂറോളം വിദ്യാര്‍ത്ഥിയെ മരത്തില്‍ കെട്ടിയിട്ടു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച രക്ഷിതാക്കളെയും മുഹമ്മദലി ഭീഷണിപ്പെടുത്തി. കുട്ടി ഇപ്പോള്‍ ഷൊര്‍ണൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മുഹമ്മദലിക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
The post മാങ്ങ പറിക്കാനെത്തിയ കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; അവശനായ ഒന്‍പതാം ക്ലാസ്സുകാരന്‍ ആശുപത്രിയില്‍ appeared first on Daily Indian Herald.